Agriculture

Entertainment

September 22, 2021

BHARATH NEWS

Latest News and Stories

ഒളിംപിക്സ്: പി.വി സിന്ധുവിന് വെങ്കലം

ടോക്കിയോ: ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യന്‍ ബാഡ്മിന്റണില്‍ താരം പി വി സിന്ധുവിന് വെങ്കല മെഡല്‍. ഇതോടെ ഒളിംപിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം മൂന്നായി. തുടര്‍ച്ചയായ രണ്ട് ഒളിംപിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് പി വി സിന്ധു.

ലൂസേഴ്‌സ് ഫൈനലില്‍ ചൈനീസ് താരത്തെ തോല്‍പിച്ചാണ് സിന്ധു വെങ്കല മെഡല്‍ നേടിയത്. സ്കോർ: 21-13, 21-15. ഇതോടെ വ്യക്തിഗത ഇനത്തിൽ രണ്ട് ഒളിംപിക്സ് മെഡല്‍ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായി സിന്ധു. റിയോയിലെ വെള്ളി മെഡല്‍ നേട്ടത്തിന് പിന്നാലെ ടോക്കിയോയില്‍ സിന്ധുവിന് വെങ്കലം.