Agriculture

Entertainment

September 21, 2021

BHARATH NEWS

Latest News and Stories

സംയോജിത ക്യഷി രീതികള്‍; കര്‍ഷകര്‍ക്ക് പരിശീലനം നല്‍കുന്നു

ആലപ്പുഴ: ഓച്ചിറ ക്ഷീരോത്പ്പന്ന നിര്‍മാണ പരിശീലന വികസന കേന്ദ്രത്തില്‍ ഓഗസ്റ്റ് നാല് ബുധനാഴ്ച 11 മണി മുതല്‍ ഗൂഗിള്‍ മീറ്റ് മുഖേന ‘സംയോജിത ക്യഷി രീതികള്‍’ എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ പരിശീലനം നടത്തും. താത്പര്യമുള്ളവര്‍ക്ക് നാലിന് രാവിലെ 10.30 വരെ ഫോണ്‍ മുഖേന രജിസ്റ്റര്‍ ചെയ്യണം. 9947775978 എന്ന വാട്‌സ്ആപ് നമ്പറിലേക്ക് പേരും വിലാസവും അയച്ചു നല്‍കിയും പരിശീലനത്തിനായി രജിസ്റ്റര്‍ ചെയ്യാം. വിശദവിവരത്തിന് ഫോണ്‍: 0476 2698550, 9947775978

ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന പരിശീലന കേന്ദ്രത്തില്‍ കര്‍ഷകര്‍ക്കായി വിവിധ പരിശീലന പരിപാടികള്‍ നടത്തുന്നു. ഓഗസ്റ്റ് അഞ്ചിനും ആറിനും മുട്ടകോഴി വളര്‍ത്തല്‍, 11നും 12നും ആട് വളര്‍ത്തല്‍, 26ന് കാട വളര്‍ത്തല്‍ എന്നിങ്ങനെയാണ് പരിശീലനം. താല്‍പ്പര്യമുള്ളവര്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 10.30നും വൈകിട്ട് 3.30നുമിടയില്‍ 04792457778 എന്ന നമ്പറില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യണം.