Agriculture

Entertainment

December 5, 2022

BHARATH NEWS

Latest News and Stories

മുഖ്യമന്ത്രി വീണ്ടും വിദേശത്തേക്ക്: ഇത്തവണ 13 ദിവസത്തെ സന്ദര്‍ശനം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും വിദേശയാത്രക്ക് പോകുന്നു. ജപ്പാനും കൊറിയയും സന്ദര്‍ശിക്കാന്‍ നാളെ തിരിക്കും. ഈ മാസം 24 മുതല്‍ ഡിസംബര്‍ 4 വരെ 13 ദിവസത്തെ സന്ദര്‍ശനത്തിനായാണ് ജപ്പാന്‍, കൊറിയ എന്നിവിടങ്ങളിലേക്ക് സംഘം യാത്ര തിരിക്കുന്നത്.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്നതിനിടെയാണ് വീണ്ടും മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും വിദേശത്തേക്ക് പറക്കുന്നത്. നിക്ഷേപകരെ ആകര്‍ഷിക്കലാണ് യാത്രയുടെ ലക്ഷ്യമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.

മുഖ്യമന്ത്രിക്ക് പുറമേ മന്ത്രിമാരായ ഇ പി ജയരാജന്‍, ഏ കെ ശശീന്ദ്രന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ വികെ രാമചന്ദ്രന്‍ എന്നിവര്‍ വിദേശ യാത്രാ സംഘത്തിലുണ്ട്. കഴിഞ്ഞ മാസം മുഖ്യമന്ത്രിയും രണ്ട് മന്ത്രിമാരും യു എ ഇയിലും മേയ് മാസത്തില്‍ മുഖ്യമന്ത്രി യൂറോപ്യലും പര്യടനം നടത്തിയിരുന്നു.