Agriculture

Entertainment

September 21, 2021

BHARATH NEWS

Latest News and Stories

ശാസ്ത്രീയ കറവ പശു പരിപാലനം: ഓൺലൈൻ പരിശീലനം

തിരുവനന്തപുരം: തിരുവനന്തപുരം ക്ഷീര പരിശീലന കേന്ദ്രത്തിൽ വച്ച് “ശാസ്ത്രീയ കറവ പശു പരിപാലനം “എന്ന വിഷയത്തിൽ ക്ഷീര കർഷകർക്കുവേണ്ടി 2021 ഓഗസ്റ്റ് 5 വ്യാഴാഴ്ച രാവിലെ 11.30 മുതൽ ഗൂഗിൾ മീറ്റ് മുഖേന ഓൺലൈൻ പരിശീലനം നൽകുന്നു. പരിശീലനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഓഗസ്റ്റ് മൂന്നാം തീയതി വൈകുന്നേരം 5 മണിക്ക് മുൻപായി 0471 – 2440911 എന്ന ടെലഫോൺ നമ്പറിലോ dtctvm99@gmail.com എന്ന ഈ -മെയിൽ വിലാസത്തിലോ പേര്, മേൽവിലാസം, വാട്ട്സ്ആപ്പ് നമ്പർ എന്നിവ അയച്ച് രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് തിരുവനന്തപുരം ക്ഷീര പരിശീലന കേന്ദ്രം പ്രിൻസിപ്പാൾ അറിയിച്ചു.