Agriculture

Entertainment

September 20, 2021

BHARATH NEWS

Latest News and Stories

കൊങ്കുനാട് ഇല്ല . നയം വ്യക്തമാക്കി ബിജെപി

ന്യൂഡൽഹി: നയം വ്യക്തമാക്കി കേന്ദ്രം.തമിഴ്നാടിനെ വിഭജിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പാര്‍ലമെന്‍റില്‍ നിലപാടറിയിച്ചത്. കൊങ്കുനാട് വിവാദത്തിന് പിന്നാലെയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കുന്നത്.

തമിഴ്നാടിനെ വിഭജിച്ച്‌ കൊങ്കുനാട് രൂപീകരിക്കണമെന്നപേരില്‍ സാമൂഹിക മാധ്യമങ്ങളിലാണ് ക്യംപെയിന്‍ തുടങ്ങിയത്.ഇതിന്റെ ഉറവിടം വ്യക്തമായിരുന്നില്ലെങ്കിലും ഈ ആവശ്യം ഏറ്റെടുത്ത് ബിജെപി നേതാക്കള്‍ രം​ഗത്തെത്തിയിരുന്നു.വാര്‍ത്തകള്‍ വന്നതോടെ പത്രങ്ങള്‍ പോലും കത്തിച്ചായിരുന്നു തമിഴ് ജനതയുടെ പ്രതിഷേധം.

കൊങ്കുനാട് രൂപീകരണമെന്ന ആവശ്യത്തിനെതിരെ തമിഴ്നാട്ടിലെ വിവിധ മേഖലകളിൽ ഉള്ള നിരവധി പേർ രംഗത്തെത്തിയിരുന്നു.