Agriculture

Entertainment

January 27, 2023

BHARATH NEWS

Latest News and Stories

താലിബാന്റെ തിരിച്ചു വരവും ഇന്ത്യൻ സുരക്ഷയും.

ബൈഡൻ സർക്കാറിന്റെ പ്രഖ്യാപിത നിലപാടുകളിലൊന്നായിരുന്നു വിവിധ രാജ്യങ്ങളിലായി വിന്യസിച്ചിരിക്കുന്ന തങ്ങളുടെ സൈനികരെ പിൻവലിക്കുക എന്നത്. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ ഇരുപതോളം വർഷങ്ങളായി അഫ്ഗാനിസ്ഥാനിൽ സുരക്ഷ ഉറപ്പിച്ച ആയിരക്കണക്കിന് യു എസ് സൈനികരാണ് പിൻവാങ്ങിയത്. 1950 കളിൽ സോവിയറ്റ് യൂണിയൻ നിർമിച്ച പ്രമുഖ എയർപോർട്ടായ ബഗ്രാം താലിബാനെ പരാജയപ്പെടുത്തിയതിന് ശേഷം അമേരിക്കയുടെ നിയന്ത്രണത്തിലായിരുന്നു. ഇവിടെ നിന്നാണ് അമേരിക്ക കഴിഞ്ഞ മാസം പിന്‍മാറിയത്. അമേരിക്കയുടെ എക്കാലത്തെയും വലിയ ഭീകരാക്രമണമായ ഇരട്ട ഗോപുരതകർച്ചക്ക് കാരണക്കാരനായ ബിൻ ലാദനെ പിടിക്കാനായാണ് സൈന്യം അഫ്ഗാനിസ്ഥാനിലെത്തിയത്. താലിബാന്റെ നിയന്ത്രണത്തിലായിരുന്ന അഫ്ഗാനിസ്ഥാനെ തിരിച്ച് പിടിച്ചതിന് ശേഷവും യു എസ് സൈന്യം അഫ്ഗാനിൽ തുടരുകയായിരുന്നു.

താലിബാനെ മുന്നേറ്റം മറ്റു രാജ്യങ്ങളെക്കാൾ ഏറെ ഇന്ത്യക്കാണ് തലവേദന സൃഷ്ടിക്കുന്നത് അമേരിക്കൻ സേന പിന്മാറ്റത്തിനു ശേഷം അഫ്ഗാനിസ്ഥാന്റെ 193 ജില്ലാ കേന്ദ്രങ്ങളും 19 ഓളം അതിർത്തി ജില്ലകളും താലിബാൻ പിടിച്ചതായിട്ടാണ് അഫ്ഗാൻ സർക്കാർ തന്നെ പറഞ്ഞിരിക്കുന്നത്. പാക്കിസ്ഥാൻ ചാര സംഘടനയായ ഐഎസ്ഐയുടെ പരിശീലനവും പിന്തുണയുള്ള താലിബാനെ ഇന്ത്യൻ അതിർത്തിയിലേക്ക് പറഞ്ഞയക്കാനും ഇന്ത്യയിൽ അസ്വസ്ഥത സൃഷ്ടിക്കാനും പാക്ക് ചാരസംഘടന ഉപയോഗിക്കുമെന്ന് ഉറപ്പാണ്. 1999ലെ കുപ്രസിദ്ധമായ ഇന്ത്യൻ വിമാനറാഞ്ചൽ ആസൂത്രണം ചെയ്തതും താലിബാൻ ബന്ധമുള്ള പാകിസ്താനിലെ തീവ്രവാദി സംഘടനയായ ഹർക്കത്തുൾ-മുജാഹിദ്ദീനായിരുന്നു . റാഞ്ചിയ വിമാനം കണ്ഡഹാറിലെ താലിബാൻ വലയത്തിലാണ് ഇറക്കിയിരുന്നത്. റോക്കറ്റ് ലോഞ്ചറുകളും ആയുധങ്ങളുമായി അസംഖ്യം തീവ്രവാദികളാണ് ബന്ദികൾക്ക് കാവൽ നിന്നത്. ബന്ദികളാക്കിയ യാത്രക്കാർക്ക് പകരമായി റാഞ്ചികൾ ആവശ്യപ്പെട്ടത് ഇന്ത്യ തടവിലാക്കിയ 35 ഭീകരരെ വിട്ടയക്കണമെന്നും 2000 ലക്ഷം ഡോളര്‍ നല്‍കണമെന്നുമായിരുന്നു. ചർച്ചകൾക്കൊടുവിൽ ഇന്ത്യയ്ക്ക് എന്നും തലവേദന സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന മൗലാന മസൂദ് അസർ അടക്കമുള്ള 3 കൊടും ഭീകരതയാണ് ഇന്ത്യക്ക് വിട്ടു കൊടുക്കേണ്ടി വന്നത് .അസറിനെ കൂടാതെ അഹമ്മദ് ഒമർ സയ്യിദ് ശൈഖ്, മുസ്താഖ് സർഗാർ തുടങ്ങിയവരെയാണ് ആണ് ഇന്ത്യയ്ക്ക് വിട്ടു നൽകേണ്ടിവന്നത്.

മധ്യ ഏഷ്യ യുടെ കവാടം എന്നറിയപ്പെടുന്ന അഫ്ഗാനിസ്ഥാനിൽ ഏഷ്യയിൽ നിന്നും യൂറോപ്പിൽനിന്നും വിവിധ കാലങ്ങളിൽ പടയോട്ടം നടന്നിട്ടുണ്ട്. അലക്സാണ്ടറുടേയും, ചെങ്കിസ്ഖാന്റെയും , ചീനരുടേയും, റ്റിബറ്റ് സാമ്രാജ്യങ്ങളുടെയും പ്രവശ്യയായിരുന്നു അഫ്ഗാനിസ്ഥാൻ . രേഖപെടുത്തിയ ചരിത്രം അനുസരിച്ച് ബി സി 2200 ത്തിലാണ് ബാക്ട്രിയൽമാർ ആദ്യമായി അഫ്ഗാൻ മണ്ണിൽ എത്തുന്നത് അതിനുശേഷം നടന്ന വിവിധ അധിനിവേശങ്ങളിൽ വിവിധ വിവിധ രാജവംശങ്ങളും സാമ്രാജ്യങ്ങളും അഫ്ഗാൻ ഭരിച്ചു കാംബോജർ , മൗര്യ , ഗ്രീക്ക് , ശക, കുശാന, മുഗൾ , സലഫികളായി മുപ്പത്തിമൂന്ന് സാമ്രാജ്യശക്തികളാണ് അഫ്ഗാനിസ്ഥാനിൽ ഭരണം കൈയ്യാളിയത് . സ്വരാഷ്ട്രീയ, യവന ,ഹിന്ദു , ബുദ്ധ ഭരണങ്ങൾക്ക് ശേഷം മുസ്ലിം അധിനിവേശം അഫ്ഗാനിസ്ഥാനിൽ മുസ്ലിം ഭരണങ്ങൾക്ക് അടിത്തറ പാകി. 1947 ദുറാനി സാമ്രാജ്യത്തിന് ശേഷമാണ് ആധുനിക അഫ്ഗാന്റെ ചരിത്രം തുടങ്ങുന്നത്.

പാക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, താജികിസ്ഥാൻ,ചൈന, ഇന്ത്യ (പാക് അധിനിവേശ കാഷ്മീർ ) എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന അഫ്ഗാനിസ്ഥാനിൽ മൂന്ന് കോടിക്ക് മുകളിലാണ് ജനസംഖ്യയുള്ളത്. സോവിയറ്റ് അധിനിവേശത്തിനെ ചെറുക്കാനായി അമേരിക്ക ആളും അർഥവും നൽകി വളർത്തിയ തീവ്രവാദി ഗ്രൂപ്പുകളാണ് അഫ്ഗാന്റെയും ലോകത്തിന്റെ തന്നെ സമാധാനം കെടുത്തുന്ന രീതിയിൽ വളർത്തിരിക്കുന്നത്. ജാമിയത് ഉലമ ഇസ്ലാമിന്റെ വിദ്യാർത്ഥി വിഭാഗത്തിന്റെ സായുധ വിഭാഗമായ താലിബാൻ രൂപീകരിച്ചത് മുല്ല മുഹന്മദ് ഒമറും , മുല്ല അബ്ദുൾ ഗാനി ബരാദാറും ചേർന്നാണ്. വിവിധ ഗോത്രങ്ങളുള്ള അഫ്ഗാനിസ്ഥാനിൽ യുദ്ധ പ്രഭുക്കളായിരുന്നു വിവിധ പ്രവിശ്യകൾ നിയന്ത്രിച്ചിരുന്നത്. ഇത്തരത്തിലുള്ള പ്രമുഖ ഗൊറില്ല നേതാവായിരുന്നു പഷ്തൂൺ ഗോത്ര നേതാവായ അഫ്ഗാൻ മുജാഹിദ് നേതാവ് അഹമ്മദ് ഷാ മസൂദ് .ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഗൊറില്ലാ നേതാവായാണ് അഹമ്മദ് ഷാ മസൂദ് അറിയപ്പെട്ടിരുന്നത്. താലിബാന് ശേഷം അധികാരത്തിലേറിയ അഫ്ഗാൻ സർക്കാർ നാഷ്നൽ ഹീറോ പദവിയും അഹമ്മദ് ഷാ മസൂദിന് നൽകിയിരുന്നു. താലിബാന് ശക്തമായ വെല്ലുവിളി ഉയർത്തിയ മസൂദിനെ 2001 സെപ്റ്റമ്പർ ഒൻപതിന് ചാവേറാക്രമണത്തിലാണ് താലിബാൻ ഇല്ലാതാക്കിയത്.

വടക്കൻ വസരിസ്ഥാൻ മുതൽ അഫ്ഗാൻ അതിർത്തി വരെ നീളുന്ന ഭീകരവാദ സംഘടനയാണ് പാക്ക് താലിബാൻ . ബൈത്തുള്ള മസൂദിന്റെ നേതൃത്വത്തിൽ പ്രവർത്തനം തുടങ്ങിയ പാക്ക് തലിബാനാണ് വിദ്യാലയത്തിൽ പോയതിന് പാക്ക് പെൺകുട്ടിയായ മലാല യൂസഫ് സായിയെ വെടിവെച്ചത്.

അഫ്ഗാനിൽ താലിബാനെ സഹായിക്കാനായി വിവിധ തീവ്രവാദഗ്രൂപ്പുകളിൽ നിന്നുമായി പതിനായിരത്തോളം സായുധരാണ് അഫ്ഗാൻ താലിബാനോത്ത് യുദ്ധം ചെയ്യുന്നത്. കടുത്ത ശരീഅത്ത് നിയമം അടിച്ചേൽപ്പിക്കുന്ന താലിബാൻ തങ്ങളുടെ തിരിച്ച് വരവ് ഹാസ്യ നടൻ നസർ മുഹമ്മദിനെ കഴുത്തറുത്ത് കൊണ്ടാണ് ആഘോഷിച്ചത്. സിനിമ,നൃത്തം, പാട്ട് , വിനോദങ്ങൾ എന്നിവക്ക് വിലക്കുള്ള താലിബാൻ ഭരണത്തിൽ സ്ത്രീ സ്വാതന്ത്രം പൂർണ്ണമായും നിഷേധിക്കുന്നുമുണ്ട്.

മയക്ക് മരുന് കച്ചവടമാണ് താലിബാന്റെ പ്രധാന വരുമാന മാർഗ്ഗം ഇതിനായി വൻ തോതിലാണ് പോപ്പി പാടങ്ങൾ താലിബാൻ കൈവശം വച്ചിരിക്കുന്നത്. ലോകത്തെമ്പാടും വിറ്റഴിക്കുന്ന മയക്കുമരുന്നിന്റെ പ്രധാന വിപണി ഇന്ത്യ യാണ് . പാക്ക് അതിർത്തി വഴിയാണ് മയക്ക് മരുന്ന് ഇന്ത്യയിലേക്ക് കടത്തുന്നത്.