Agriculture

Entertainment

December 2, 2022

BHARATH NEWS

Latest News and Stories

തിരുവനന്തപുരം മൃഗശാലയിലെ അരുന്ധതി അനാകോണ്ടയും യാത്രയായി

തിരുവനന്തപുരം: മൃഗശാലയില്‍ ചികിത്സയിലായിരുന്ന നാല് അനാക്കോണ്ടകളില്‍ ഒരെണ്ണം കൂടി ചത്തു. ഒമ്പതര വയസുളള അരുന്ധതി എന്ന അനാകോണ്ടയാണ് ചത്തത്. തിരുവനന്തപുരം മൃഗശാലയില്‍ ഇനി മൂന്ന് അനാക്കോണ്ടകളാണുളളത്.

മൃഗശാലയില്‍ ചത്ത എല്ലാ അനോക്കോണ്ടകളുടെയും പോസ്റ്റുമോര്‍ട്ടം പാലോട് SIAD യിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് നടത്തിയത്. ഗംഗ എന്ന അനാക്കോണ്ടയില്‍ നടത്തിയ പരിശോധനയിലാണ് മരണം സംഭവിക്കുന്നത് എന്റമീബ മൂലമാണെന്ന് കണ്ടെത്തിയത്. നവംബര്‍ അഞ്ചിനാണ് ഗംഗ എന്ന അനാകോണ്ട ചത്തത്.

ശ്രീലങ്കയില്‍ നിന്നും 2014 ഏപ്രില്‍ പത്തിന് കൊണ്ടുവന്ന ഏഴ് അനാക്കോണ്ടകളില്‍ നാലെണ്ണം ചത്തു. ചികിത്സയിലുളള മൂന്ന് അനാക്കോണ്ടകളില്‍ രണ്ടെണ്ണം രോഗവിമുക്തമായി വരുന്നു. ആദ്യത്തെ മരണം സംഭവിച്ചപ്പോള്‍ തന്നെ ഇന്ത്യയിലെ പ്രധാനപ്പെട്ട പാമ്പുരോഗ വിദഗ്ധരെ മൃഗശാലയില്‍ എത്തിക്കുകയും എല്ലാ പാമ്പകളെയും പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്തിരുന്നു.