Agriculture

Entertainment

January 27, 2023

BHARATH NEWS

Latest News and Stories

കേരളത്തിന്റെ ശ്രീയിൽ ഹോക്കിയിൽ വെങ്കലത്തിളക്കം

ടോ​ക്കി​യോ: ഹോ​ക്കി​യി​ല്‍ ഇന്ത്യയെ വാനോളമുയർത്തി ശ്രീയും കൂട്ടുകാരും. ഗ്രൗണ്ടിൽ പു​തു​ച​രി​ത്ര​മെ​ഴു​തി​യ​പ്പോ​ള്‍ കേ​ര​ള​ത്തി​നും ഇ​ത് അ​ഭി​മാ​ന നി​മി​ഷം. ഗോ​ള്‍ പോ​സ്റ്റി​നു കീ​ഴെ വ​ന്‍​മ​തി​ലാ​യി​നി​ന്ന് ഇ​ന്ത്യ​യെ ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ച ശ്രീ​ജേ​ഷി​ലൂ​ടെ അ​ഞ്ച് പ​തി​റ്റാ​ണ്ടു​ക​ള്‍​ക്കു ശേ​ഷം കേ​ര​ള​വും മെ​ഡ​ല്‍‌ സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്നു.

1972-ല്‍ ​മാ​നു​വ​ല്‍ ഫ്രെ​ഡ​റി​ക്‌​സ് ഉ​ള്‍​പ്പെ​ട്ട ഹോ​ക്കി ടീം ​വെ​ങ്ക​ലം നേ​ടി​യ​ശേ​ഷം കേ​ര​ളീ​യ​ര്‍​ക്ക് ഒ​ളി​മ്ബി​ക്‌​സ് വേ​ദി​യി​ല്‍ അ​ഭി​മാ​നി​ക്കാ​ന്‍ ഒ​രു മു​ഹൂ​ര്‍​ത്ത​മു​ണ്ടാ​യി​ട്ടി​ല്ല. ഇന്ന് ശ്രീജേഷിലൂടെ വീണ്ടും മലയാളിയുടെ അഭിമാനം വാനോളമുയർന്നു കളി വിജയിച്ചതോടെ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ നിന്നും അഭിനന്ദന പ്രവാഹമാണ് ടീമിനെ തേടിയെത്തുന്നത്.ടോക്യോ ഒളിംപിക്‌സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ സംഘത്തില്‍ അംഗമായ പഞ്ചാബ് താരങ്ങള്‍ക്ക് പഞ്ചാബ് ഒരു കോടി രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചു. ടീമിന്റെ പ്രകടനത്തിൽ സച്ചിൻ അഭിനന്ദനവുമായി രംഗത്തെത്തി.