അവിയലും സാമ്പാറും ഉണ്ടാക്കാനുള്ള മുറിച്ച പച്ചക്കറി കഷണങ്ങള്‍ക്ക് വിപണിയില്‍ ആവശ്യക്കാരേറെയാണ്. പച്ചക്കറി കടകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഇത് ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്. ഈ ഓണത്തിന് സര്‍ക്കാര്‍ സംവിധാനത്തിലൂടെ ജില്ലയിലേക്കാവശ്യമായ മുറിച്ച പച്ചക്കറികഷണങ്ങളും വിപണിയിലെത്തുന്നു. വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കല്ലിയൂര്‍ പഞ്ചായത്തിലെ കോവില്‍നട, സ്വാശ്രയ കര്‍ഷകസമിതിയാണ് നുറുക്കിയ പച്ചക്കറികള്‍ വിപണിയിലെത്തിക്കുന്നത്.
”തളിര്” ബ്രാന്‍ഡില്‍ ”ഫ്രഷ് കട്ട് വെജിറ്റബിള്‍” എന്ന ലേബലിലാണ് നുറുക്കിയ പച്ചക്കറികള്‍ ഉപഭോക്താക്കളിലേക്ക് എത്തുന്നത്. സ്വാശ്രയ കര്‍ഷക സമിതികളില്‍ നിന്ന് അതത് ദിവസങ്ങള്ക്കാവശ്യമുള്ള നാടന്‍ പച്ചക്കറികളും പഴങ്ങളും വി എഫ് പി സി കെ നേരിട്ട് സംഭരിച്ച് സ്വാശ്രയ കര്‍ഷകസമിതിയുടെ ഫ്രഷ് കട്ട് വെജിറ്റബിള്‍സ് യൂണിറ്റിലെത്തിക്കുന്നു. ഈ പച്ചക്കറികള്‍ വായുസഞ്ചാരമുള്ള മുറിയില്‍ തരം തിരിച്ച് വെച്ച് ഇതില്‍ നിന്നും ഓര്‍ഡറനുസരിച്ചുള്ള പച്ചക്കറികള്‍ നുറുക്കി പാക്ക് ചെയ്യുന്നു. മുറിക്കുന്നതിനു മുന്‍പ് വിനാഗിരി ലായിനിയിലോ വെജ്ജി വാഷ് ലായനിയിലോ കഴുകി വൃത്തിയാക്കുന്നു. ഗുണമേന്മയും ശുചിത്വവും ഉറപ്പാക്കി ഭക്ഷ്യസുരക്ഷിതമായ രീതിയിലാണ് പാക്കിംഗ് നടത്തുന്നത്. വിഷമുക്തമായ, ആരോഗ്യകരമായ ഭക്ഷണം അനായാസേന പാചകം ചെയ്ത് കുടുംബാംഗങ്ങള്‍ക്ക് നല്‍കുക എന്നതാണ് ഈ സംരംഭം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് വി എഫ് പി സി കെ സി.ഇ.ഒ വി. ശിവരാമകൃഷ്ണന് പറഞ്ഞു.
ക്യാരറ്റ് തോരന്‍, പപ്പായ തോരന്‍, പാവയ്ക്ക മെഴുക്കുവരട്ടി എന്നിവ കട്ടിംഗ് മെഷീനിലും സാമ്പാര്‍, അവിയല്‍, കൂര്‍ക്ക മെഴുക്കുവരട്ടി തുടങ്ങി നാല്പതോളം കറിക്കൂട്ടുകള്‍ യൂണിറ്റിലെ മുപ്പതോളം വരുന്ന വനിതാ ജീവനക്കാരാണ് മുറിച്ച് പാക്ക് ചെയ്യുന്നത്. 30 വനിതാ ജീവനക്കാര്‍ രണ്ട് ഷിഫ്റ്റുകളിലായാണ് ഇതിനുവേണ്ടി പ്രവര്‍ത്തിക്കുന്നത്. അതോടൊപ്പം ഉപഭോക്താക്കളുടെ ആവശ്യാനുസരണം നാടന്‍ പഴങ്ങള്‍ ഒരുകിലോ പാക്കറ്റുകളായും മറ്റ് പച്ചക്കറികള്‍ അരക്കിലോ പാക്കറ്റുകളിലായും വിപണിയിലെത്തിക്കും.
പച്ചക്കറിയുടെ വില, പാക്കിംഗ് ചാര്‍ജ്ജ്, ജോലിക്കൂലി, ഗതാഗത കൂലി എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് നുറുക്ക് പച്ചക്കറികളുടെ വില നിശ്ചയിക്കുന്നത്. സാമ്പാര്‍, അവിയല്‍, കുറുമ എന്നിവ 400 ഗ്രാം തൂക്കത്തിലും തോരന്‍, മെഴുക്കുവരട്ടി പാക്കറ്റുകള്‍ 300 ഗ്രാം തൂക്കത്തിലും ഉള്ളി തൊലി കളഞ്ഞത്, തേങ്ങ ചിരകിയത് 200 ഗ്രാം തൂക്കത്തിലും ഇഞ്ചി തൊലി കളഞ്ഞത് 150 ഗ്രാം തൂക്കത്തിലും വെളുത്തുള്ളി തൊലികളഞ്ഞത് 100 ഗ്രാം തൂക്കത്തിലും ഉപഭോക്താക്കള്‍ക്ക് 31 രൂപ നിരക്കിലാണ് നല്‍കുന്നത്. മുഴുവനായി പാക്ക് ചെയ്യുന്ന പച്ചക്കറികളുടേയും പഴങ്ങളുടേയും വില അതത് ദിവസത്തെ വി.എഫ്.സി.കെ സ്വാശ്രയ കര്‍ഷക സമിതികളിലെ വിലയും പൊതുവിപണിയിലെ വിലയും ഹോര്‍ട്ടികോര്‍പ്പിന്റെ വിലയും അടിസ്ഥാനപ്പെടുത്തി നിശ്ചയിക്കുന്നു.
റസിഡന്റ്സ് അസോസിയേഷനുകള്‍, ഗവണ്മെന്റ് ഓഫീസുകള്‍ ഓണ്‍ലൈന്‍ സപ്ലയേഴ്സ് എന്നിവര്‍ വഴിയാണ് നുറുക്കിയ പച്ചക്കറികള്‍ വിതരണം ചെയ്യുക. ഓര്‍ഡറുകളും അവ എത്തിക്കേണ്ട സമയവും തലേദിവസം തന്നെ വൈകീട്ട് എട്ടുമണിക്ക് മുന്‍പായി അറിയിക്കേതാണ്. ബന്ധപ്പെടേണ്ട നമ്പര്‍: 9048955970.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
എൻ ഡി ടി വി അദാനിയുടെ കൈകളിലേക്ക് ; പ്രണോയ് രാധിക റോയിമാർ രാജി വച്ചു.
ലോക കോടീശ്വരൻ; അദാനി രണ്ടാം സ്ഥാനത്തേക്ക്.
പഴയ വാഹന വിൽപ്പന ഇനി പഴയതു പോലെ നടക്കില്ല.
എയർ ഇന്ത്യയിലേക്ക് വൻ മുലധനം ഇറക്കാൻ ടാറ്റ ഗ്രൂപ്പ് തയ്യാറെടുക്കുന്നു.
ക്രിപ്റ്റോ ഇടപാടുകള്‍; ഇനി പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു.
5ജി ലേലം അവസാനിച്ചു : ലേല മൂല്യം 1.5 ലക്ഷം കോടി രൂപയോളം.
ഇസ്രായേലിലെ ഹൈഫ തുറമുഖം 2054 വരെ അദാനിക്ക് .
ജാമറുകളും ബൂസ്റ്ററുകളും വില്ക്കുന്നതിനു വിലക്ക്
പേടിഎം സംയുക്ത ജനറല്‍ ഇന്‍ഷുറന്‍സ് കമ്ബനി രൂപീകരിച്ചു.
ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്കത്തി രൂപയുടെ വിനിമയമൂല്യം
സ്വര്‍ണവില 39,440 രൂപയായി
പാല് വില വര്‍ദ്ധിപ്പിക്കില്ല: മന്ത്രി ജെ.ചിഞ്ചുറാണി