Agriculture

Entertainment

January 29, 2022

BHARATH NEWS

Latest News and Stories

മമ്മൂട്ടിക്കും രമേഷ് പിഷാരടിക്കുമെതിരെ പൊലീസ് കേസ്

കോഴിക്കോട്: കോവിഡ് മാനദണ്ഡം പാലിക്കാത്തതിന് ചലച്ചിത്ര താരങ്ങളായ മമ്മൂട്ടിക്കും രമേഷ് പിഷാരടിക്കുമെതിരെ പോലീസ് കേസ്. എലത്തൂര്‍ പൊലീസാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിട്ടുള്ളത്. മെയ്ത്ര ആശുപത്രിയില്‍ സന്ധി മാറ്റിവയ്ക്കലിനുള്ള റോബോട്ടിക് ശസ്ത്രക്രിയ വിഭാഗത്തിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയ ഇരുവരും ആള്‍ക്കൂട്ടമുണ്ടാക്കിയതിനാണ് കേസ്.

ഉദ്ഘാടന പരിപാടിക്ക് ശേഷം ആശുപത്രി സന്ദര്‍ശിക്കാന്‍ ഇരുവരും തീവ്രപരിചരണ വിഭാഗം ബ്ലോക്കിലെത്തിയത് ആളുകള്‍ കൂട്ടംകൂടാന്‍ കാരണമായി. സിനിമാ നിര്‍മാതാവ് ആന്റോ ജോസഫിനും ആശുപത്രി മാനേജ്‌മെന്റിനെതിരെയും കേസെടുത്തിട്ടുണ്ട്. ആശുപത്രിയില്‍ നടന്മാര്‍ എത്തിയപ്പോള്‍ മുന്നൂറോളം പേര്‍ കൂട്ടം കൂടിയെന്ന് എലത്തൂര്‍ പൊലീസ് പറഞ്ഞു.

ഉദ്ഘാടന ചടങ്ങ് കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരുന്നു നടന്നതെങ്കിലും അതിനുശേഷമാണ് ആളുകള്‍ നടന്മാരുടെ ചുറ്റും കൂടിയത്.