Agriculture

Entertainment

January 17, 2022

BHARATH NEWS

Latest News and Stories

ബ്ലൂടൂത്ത്​ ഹെഡ്​ഫോണ്‍ പൊട്ടിത്തെറിച്ചു, യുവാവിന്​ ദാരുണാന്ത്യം

ജയ്പുര്‍: ഫോണ്‍ വിളിക്കിടെ ബ്ലൂടൂത്ത് ഹെഡ്‌ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. രാജസ്ഥാനിലെ ജയ്പുര്‍ ജില്ലയിലാണ് സംഭവം. ഉദയ്പുരിയ ഗ്രാമത്തിലെ ചൗമു സ്വദേശിയായ രാകേഷ് നഗറാണ് മരിച്ചത്.

ഫോണുമായി ബന്ധിപ്പിച്ച ബ്ലൂടൂത്ത് ഇയര്‍ഫോണില്‍ സംസാരിക്കവേ, ഉപകരണം പൊട്ടിത്തെറിക്കുകയും യുവാവ് അബോധാവസ്ഥയിലാവുകയും ചെയ്തു. ഇരുചെവികള്‍ക്കും പരിക്കേറ്റ നിലയില്‍ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സക്കിടെ മരണം സംഭവിച്ചു.

ഇത് ഒരുപക്ഷേ രാജ്യത്തെ ആദ്യത്തെ സംഭവമായിരിക്കുമെന്നും ഇയര്‍ഫോണ്‍ പൊട്ടിത്തെറിച്ച ആഘാതത്തില്‍ കുഴഞ്ഞുവീണ യുവാവ് ചികിത്സക്കിടെ ഹൃദയാഘാതം മൂലമാണ് മരിച്ചതെന്നുമാണ് ചികിത്സിച്ച ഡോക്ടര്‍ എല്‍.എന്‍ രുണ്ട്‌ല പറഞ്ഞതെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു.