Agriculture

Entertainment

September 22, 2021

BHARATH NEWS

Latest News and Stories

ഇ​നി ഒ​റ്റ ഡോ​സ് പ്ര​തി​രോ​ധം: ജോ​ണ്‍​സ​ന്‍ ആ​ന്‍റ് ജോ​ണ്‍​സ​ന്‍ കോ​വി​ഡ് വാ​ക്സി​നും അ​നു​മ​തി

ന്യൂഡല്‍ഹി: അമേരിക്കന്‍ കമ്പനി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ ഒറ്റ ഡോസ് കോവിഡ് വാക്‌സിന് ഇന്ത്യയില്‍  അനുമതി. ഇന്നലെയാണ് ഉപയോഗത്തിന് അനുമതി തേടി ജോണ്‍സണ്‍ അപേക്ഷ നല്‍കിയത്. കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി മ​ന്‍​സു​ഖ് മാ​ണ്ഡ​വ്യയാണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ജോ​ണ്‍​സ​ന്‍ ആ​ന്‍റ് ജോ​ണ്‍​സ​ന്‍റെ ഒ​റ്റ ഡോ​സ് വാ​ക്സി​ന് അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​നു​ള്ള അ​നു​മ​തി ന​ല്‍​കി. നി​ല​വി​ല്‍ ഇ​ന്ത്യ​യി​ല്‍ അ​ഞ്ച് ഇ​യു​എ വാ​ക്സി​നു​ക​ള്‍ ഉ​ണ്ട്. ഇ​ത് കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ന് കൂ​ടു​ത​ല്‍ ഉ​ണ​ര്‍​വ് ഉ​ണ്ടാ​ക്കു​മെ​ന്ന് മ​ന്ത്രി ട്വീ​റ്റ് ചെ​യ്തു.

ഹൈ​ദ​രാ​ബാ​ദ് ആ​സ്ഥാ​ന​മാ​യ ബ​യോ​ള​ജി​ക്ക​ല്‍ ഇ ​എ​ന്ന ഫാ​ര്‍​മ​സ്യൂ​ട്ടി​ക്ക​ല്‍ സ്ഥാ​പ​ന​മാ​ണ് ഇ​ന്ത്യ​യി​ല്‍ വാ​ക്സി​ന്‍ വി​ത​ര​ണം ന​ട​ത്തു​ക. സാ​ധാ​ര​ണ റ​ഫ്രി​ജ​റേ​റ്റ​റി​ല്‍ സൂ​ക്ഷി​ക്കാ​വു​ന്ന വാ​ക്സി​നാ​ണി​ത്. ഇ​ന്ത്യ​യി​ല്‍ ജാ​ന്‍​സെ​ന്‍ വാ​ക്സി​ന്‍റെ പ​രീ​ക്ഷ​ണ​ത്തി​ന് ജോ​ണ്‍​സ​ണ്‍ ആ​ന്‍റ് ജോ​ണ്‍​സ​ണ്‍ ഏ​പ്രി​ലി​ല്‍ അ​നു​മ​തി തേ​ടി​യി​രു​ന്നു. ഈ​സ​മ​യ​ത്താ​ണ് ര​ക്തം ക​ട്ട​പി​ടി​ക്കു​ന്നു എ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ളെ തു​ട​ര്‍​ന്ന് അ​മേ​രി​ക്ക​യി​ല്‍ ജോ​ണ്‍​സ​ണ്‍ ആ​ന്‍റ് ജോ​ണ്‍​സ​ണ്‍ വാ​ക്സി​ന്‍ പ​രീ​ക്ഷ​ണം താ​ത്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വ​ച്ച​ത്.