Agriculture

Entertainment

December 2, 2022

BHARATH NEWS

Latest News and Stories

പാമ്പുകടിയേറ്റ് കുട്ടി മരിച്ച സംഭവം: ബാലാവകാശ കമ്മിഷൻ കേസെടുത്തു

വയനാട്: സുൽത്താൻ ബത്തേരി സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷഹല ഷെറീന്‍ (10) പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്‌സൺ പി. സുരേഷ് സ്വമേധയാ കേസെടുത്തു. സംസ്ഥാന പോലീസ് മേധാവി, ജില്ല കളക്ടർ, പൊതുവിദ്യാഭ്യാസ ഡയറക്ടർ, ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ എന്നിവരോട് കമ്മീഷൻ റിപ്പോർട്ട് തേടി.

കുട്ടികളുടെ സുരക്ഷ പരിഗണിച്ച് അദ്ധ്യയന വർഷാരംഭത്തിനു മുൻപ് സ്‌കൂൾ പരിസരത്തെ അപകടകരമായ സാഹചര്യങ്ങൾ ഒഴിവാക്കണമെന്ന് കമ്മീഷൻ നിഷ്‌കർഷിച്ചിട്ടുളളതാണ്. കുട്ടികൾ കൂടുതൽ സമയം ചെലവഴിക്കുന്ന സ്‌കൂൾ പരിസരം സുരക്ഷിതമാക്കുന്നതിലും അപകടമുണ്ടായപ്പോൾ യഥാസമയം കുട്ടിക്ക് അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിലും സ്‌കൂൾ അധികൃതർ വീഴ്ച വരുത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് കമ്മിഷൻ വ്യക്തമാക്കി.