ടോക്കിയോ: ഗുസ്തിയില്‍ ഇന്ത്യയുടെ ബജ്രംഗ് പുനിയക്ക് വെങ്കലം. 65 കിലോ വിഭാഗത്തില്‍ കസാക്കിസ്ഥാന്‍ താരത്തെ തോല്പിച്ചാണ് മെഡല്‍ നേട്ടം. 80 എന്ന ആധികാരിക സ്കോറിലാണ് ബജ്രംഗിന്റെ ജയം. വെങ്കല മെഡലിനായുള്ള പോരാട്ടത്തില്‍ കസാക്കിസ്ഥാന്റെ ദൗലത് നിയാസ്ബെക്കോവിനെയാണ് ബജ്രംഗ് തോല്‍പ്പിച്ചത്.
ബജ്രംഗ് പുനിയ ഹരിയാനയിലെ ജജ്ജാര്‍ ജില്ലയിലെ ഖുദാന്‍ ഗ്രാമത്തിലാണ് ജനിച്ചത്. പിതാവിന്റെ പ്രോത്സാഹനത്തെ തുടര്‍ന്ന് ഏഴാം വയസില്‍ അദ്ദേഹം ഗുസ്തി പരിശീലനം ആരംഭിച്ച താരം 2013ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന ഏഷ്യന്‍ റെസ്ലിങ് ചാമ്പ്യന്‍ഷിപ്പ് പുരുഷ വിഭാഗം 60 കിലോ ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ വെങ്കല മെഡല്‍ നേടിയാണ് രാജ്യാന്തര ശ്രദ്ധ ആകര്‍ഷിക്കുന്നത്. അതേ വര്‍ഷം ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടന്ന ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പിലും വെങ്കലം നേടിയ ബജ്രംഗ് 2014 ല്‍ ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസിലും ഗ്ലാസ്ഗോയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലും വെള്ളിയും സ്വന്തമാക്കിയിട്ടുണ്ട്.
2018 കോമണ്‍വെല്‍ത്ത് ഗെയിംസിലും 2018 ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണവും നേടിയിട്ടുണ്ട്. അര്‍ജ്ജുന അവാര്‍ഡ് 2015ല്‍ രാജ്യം അര്‍ജുനാ അവാര്‍ഡും 2019ല്‍ പത്മശ്രീയും ഖേല്‍ രത്ന അവാര്‍ഡും നല്കി ആദരിച്ച ബജ്രംഗ് പൂനിയ നിലവില്‍ ഇന്ത്യന്‍ റെയില്‍വേയില്‍ ടി.ടി.ഇ. (ട്രാവല്‍ ടിക്കറ്റ് എക്സാമിനര്‍) തസ്തികയില്‍ ജോലി ചെയ്യുകയാണ്.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
പെലെ അന്തരിച്ചു.
ഗോൾഡൻ ബൂട്ട് എംബാപ്പെക്ക്.
മെസി ; അർജന്റീന ; ലോക കപ്പ് .
അർജന്റീന ഫാൻസ് രഹസ്യം പുറത്ത് പറഞ്ഞ് ഇ പി ജയരാജൻ.
ഫ്രാൻസ് ഫൈനലിൽ .
ഏകപക്ഷീയം; ക്രൊയേഷ്യയെ കെട്ടുകെട്ടിച്ച് ബ്രസീൽ .
ഫ്രഞ്ച് കരുത്തിൽ തകർന്ന് ഇംഗ്ലീഷ് പട.
ചരിത്രം കുറിച്ച് മൊറാക്കോ ; തകർത്തത് മുൻ വിധികളെ .
മഞ്ഞപ്പടക്ക് മടങ്ങാം; ക്രൊയേഷ്യ സെമിയിൽ .
ദക്ഷിണ കൊറിയക്ക് കനത്ത പരാജയം: തിരമാലയായി ബ്രസീൽ .
പോളണ്ടിനെ തകർത്ത് ഫ്രാൻസ്.
എട്ടു വർഷത്തിന് ശേഷം നീലപ്പട ക്വാർട്ടറിലേക്ക്.