കാബൂൾ: വടക്കൻ അഫ്ഗാനിസ്ഥാനിലെ തന്ത്രപ്രധാന നഗരമായ കുണ്ഡൂസ് താലിബാൻ ഭീകരർ ഇന്നലെ പിടിച്ചെടുത്തു. മണിക്കൂറുകൾക്കകം സരിപുൽ നഗരവും താലിബാനു കീഴടങ്ങി. ഇരു നഗരങ്ങളും ഇതേ പേരുകളിലുള്ള പ്രവിശ്യകളുടെ തലസ്ഥാനങ്ങളാണ്.
മൂന്നു ദിവസത്തിനിടെ താലിബാൻ പിടിച്ചെടുത്ത പ്രവിശ്യാ തലസ്ഥാനങ്ങളുടെ എണ്ണം നാലായി. താലിബാന്റെ ശക്തികേന്ദ്രങ്ങളിൽ യുഎസ് വ്യോമാക്രമണം തുടരുകയാണ്. നൂറുകണക്കിനു ഭീകരർ കൊല്ലപ്പെട്ടുവെന്നാണ് അഫ്ഗാൻ വൃത്തങ്ങൾ അറിയിച്ചത്.
യുഎസ്-നാറ്റോ സേനകളുടെ പിന്മാറ്റത്തോടെ മേയിൽ താലിബാൻ ആരംഭിച്ച പോരാട്ടത്തിലെ ഏറ്റവും വലിയ നേട്ടമാണു കുണ്ഡൂസിലെ വിജയം. അഫ്ഗാനിസ്ഥാനിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നാണിത്. ധാതുസന്പുഷ്ടമായ വടക്കൻ പ്രവിശ്യകളിലേക്കുള്ള പ്രവേശനകവാടമാണ് കുണ്ഡൂസ് . കാബൂൾ അടക്കമുള്ള പ്രധാന നഗരങ്ങളിലേക്കുള്ള പാതകൾ കടന്നുപോകുന്നതും കുണ്ഡൂസിനു തന്ത്രപ്രധാന പ്രാധാന്യം നല്കുന്നു.തന്ത്രപ്രധാന വടക്കുകിഴക്കൻ നഗരമായ കുണ്ടൂസിലെ പോലീസ് ആസ്ഥാനവും ഗവർണറുടെ കോമ്പൗണ്ടും ജയിലും പിടിച്ചെടുത്തതായി താലിബാൻ പ്രസ്താവനയിൽ പറഞ്ഞു.
നഗരത്തിലെ വിമാനത്താവളം ഒഴികെ എല്ലാം താലിബാന്റെ നിയന്ത്രണത്തിലായി. നഗരമധ്യത്തിൽ താലിബാന്റെ കൊടി ഉയർത്തി. കെട്ടിടങ്ങൾക്കും കടകൾക്കും തീയിട്ടതായി റിപ്പോർട്ടുണ്ട്.സ്ത്രീകളുടെയും കുട്ടികളുടെയും ഉൾപ്പെടെ 14 മൃതദേഹങ്ങളും പരിക്കേറ്റ 30 ലധികം ആളുകളും ആശുപത്രിയിലേക്ക് കൊണ്ടുപോയതായി കുണ്ടൂസിലെ ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു.
ജസ്ജാൻ പ്രവിശ്യയുടെ തലസ്ഥാനമായ ഷെബേർഗാൻ, നിമ്രോസ് പ്രവിശ്യാ തലസ്ഥാനമായ സരാംഗ് നഗരങ്ങൾ കഴിഞ്ഞദിവസങ്ങളിൽ താലിബാന്റെ നിയന്ത്രണത്തിലായിരുന്നു.
ഷെബേർഗാനിൽ യുഎസ് ബോംബറുകൾ നടത്തിയ ആക്രമണത്തിൽ ഇരുന്നൂറിലധികം താലിബാൻ ഭീകരർ കൊല്ലപ്പെട്ടതായി അഫ്ഗാൻ സൈനികവൃത്തങ്ങൾ പറഞ്ഞു. താലിബാന്റെ വാഹനങ്ങളും ആയുധങ്ങളും വ്യാപകമായി നശിപ്പിക്കപ്പെട്ടു. ഹെൽമന്ദ് പ്രവിശ്യയിലെ ലഷ്കർഗാഹ് നഗരത്തിലുണ്ടായ യുഎസ് വ്യോമാക്രമണത്തിൽ അൽഖ്വയ്ദ അംഗങ്ങളായ 30 പാക്കിസ്ഥാൻ ഭീകരരും കൊല്ലപ്പെട്ടിട്ടുണ്ട്.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
ചാരവൃത്തി ആരോപണം; ഇറാനിലെ മുൻ പ്രതിരോധ വകുപ്പ് മന്ത്രിയെ തൂക്കിലേറ്റി .
നേപ്പാളിൽ വിമാനം തകർന്നു വീണു; നിരവധി മരണം .
ഐ എസ് ചാവേർ അക്രമണം; കാബൂളിൽ 20 പേർ കൊല്ലപ്പെട്ടു.
ഇന്ത്യൻ അമേരിക്കനായ എ സി ചരണ്യ നാസയുടെ ഉന്നത സ്ഥാനത്ത്.
ഹിജാബ് പ്രക്ഷോഭം ; ഇറാൻ തടവിലാക്കിയ നടിയെ വിട്ടയച്ചു.
വിദേശങ്ങളിൽ നിന്നും പ്രവർത്തിക്കുന്ന അഫ്ഗാൻ മാധ്യമ സ്ഥാപനങ്ങൾക്കെതിരെ താലിബാൻ സർക്കാർ .