Agriculture

Entertainment

January 27, 2023

BHARATH NEWS

Latest News and Stories

മാധ്യമ പ്രവർത്തകനെ ഗ്രനേഡ് സഹിതം അറസ്റ്റ് ചെയ്തു.

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ശ്രീനഗറിലെ ലാല്‍ചൗക്കിന് സമീപം ഇന്നലെ വൈകിട്ട് രണ്ട് ഗ്രനേഡുകളുമായി മാദ്ധ്യമ പ്രവര്‍ത്തകന്‍ അറസ്റ്രില്‍. സി.എന്‍.എസ് പ്രദേശിക വാര്‍ത്ത ഏജന്‍സിയില്‍ ജോലി ചെയ്യുന്ന ആദില്‍ ഫാറൂഖാണ് പിടിയിലായത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് സി.ആര്‍.പി.എഫ് സുരക്ഷ ഒരുക്കിയിരുന്നു. ബാഗ് പരിശോധിക്കുന്നതിനിടയിലാണ് രണ്ട് ഹാന്‍ഡ് ഗ്രനേഡുകള്‍ കണ്ടെത്തിയത്.