മോസ്കോ: റഷ്യയിലെ മഞ്ഞുറഞ്ഞ സൈബീരിയൻ മേഖലയിൽ പടരുന്ന കാട്ടുതീകളിൽ കുറഞ്ഞത് 34 ലക്ഷം ഹെക്ടർ സ്ഥലം ചാന്പലാക്കിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങൾ വ്യക്തമാക്കി. ജൂൺ മുതലിങ്ങോട്ടുള്ള കാട്ടുതീകൾ നിയന്ത്രിക്കാൻ പറ്റാത്ത വിധത്തിൽ പടരുകയാണ്. ഇതിനിടെ കാട്ടുതീ മൂലമുള്ള പുക മൂവായിരം കിലോമീറ്റർ അകലെ ഉത്തരധ്രുവം വരെ എത്തിയതായി നാസയുടെ ഉപഗ്രഹചിത്രങ്ങളിൽ വ്യക്തമായി.
150നു മുകളിൽ കാട്ടുതീകളാണ് ഇപ്പോഴുള്ളത്. പൂർണമായും തണുത്തുറഞ്ഞ യാക്കൂറ്റിയയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം. ഇവിടത്തെ പല ഗ്രാമങ്ങളിൽനിന്നും ആളുകളെ ഒഴിപ്പിച്ചുമാറ്റി. ലോകത്തിന്റെ പല ഭാഗത്തും കാട്ടുതീകൾക്കു കാരണമായ കാലാവസ്ഥാ വ്യതിയാനം തന്നെയാണ് റഷ്യയിലും ദുരിതത്തിന് ഇടയാക്കിയിരിക്കുന്നത്.കാലാവസ്ഥാ വ്യതിയാനം മൂലം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചൂട് കൂടുകയും അത് ഉഷ്ണതരംഗത്തിന് കാരണമാവുകയും ചെയ്തു. ഇതോടെയാണ് കാട്ടുതീ രൂക്ഷമായതെന്ന് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നു. വിവിധ രാജ്യങ്ങളിലായി ആയിരക്കണക്കിന് പ്രദേശങ്ങള്‍ ഇന്നും നിന്ന് കത്തുകയാണ്. യൂറോപ്പ്, അമേരിക്ക, ഏഷ്യ, ഓസ്ട്രേലിയ, ആഫ്രിക്ക തുടങ്ങിയ വന്‍കരകളില്‍ സജീവമായ കാട്ടുതീ പടര്‍ന്നു കയറുമ്പോള്‍ അന്റാര്‍ക്കില്‍ അതിശക്തമായ മഞ്ഞുരുക്കമാണ് സംഭവിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ ഞായറാഴ്ച പുറത്തുവിട്ട ചിത്രത്തിലാണ് യാക്കൂറ്റിയയിൽനിന്നുള്ള കട്ടപ്പുക ഉത്തരധ്രുവം വരെ എത്തിയതായി വ്യക്തമായത്. കിഴക്കുപടിഞ്ഞാറായി 3200ഉം തെക്കുവടക്കായി 4000വും കിലോമീറ്റർ വ്യാപ്തി പുകയ്ക്കുണ്ട്. ജൂൺ മുതലുള്ള കാട്ടുതീ വ്യാപനത്തിൽ 505 മെഗാ ടൺ കാർബൺ ഡൈ ഓക്സൈഡിനു തുല്യമായ മാലിന്യങ്ങൾ പുറന്തള്ളിയിട്ടുണ്ടെന്ന് യൂറോപ്യൻ യൂണിയൻ അറിയിച്ചു.തീ നിയന്ത്രിക്കാ നായി മേഖലയിൽ റഷ്യ സൈന്യത്തെ നിയോഗിച്ചിട്ടുണ്ട്. 2600 സൈനികരാണ് തീ പടരാതിരിക്കാനും തീ അണയ്ക്കാനും രംഗത്തുള്ളത്. 8 ലക്ഷം ഹെക്ടര്‍ വനപ്രദേശത്താണ് തീ പടര്‍ന്നിരിക്കുന്നത്. ഇല്യൂഷിന്-ഐ.എല്‍-76 എന്ന വിഭാഗത്തില്‍ പെട്ട വിമാനങ്ങള്‍ വഴി തീ അണക്കുന്ന പ്രവൃത്തിയും തുടരുകയാണ്.
.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
ചാരവൃത്തി ആരോപണം; ഇറാനിലെ മുൻ പ്രതിരോധ വകുപ്പ് മന്ത്രിയെ തൂക്കിലേറ്റി .
നേപ്പാളിൽ വിമാനം തകർന്നു വീണു; നിരവധി മരണം .
ഐ എസ് ചാവേർ അക്രമണം; കാബൂളിൽ 20 പേർ കൊല്ലപ്പെട്ടു.
ഇന്ത്യൻ അമേരിക്കനായ എ സി ചരണ്യ നാസയുടെ ഉന്നത സ്ഥാനത്ത്.
ഹിജാബ് പ്രക്ഷോഭം ; ഇറാൻ തടവിലാക്കിയ നടിയെ വിട്ടയച്ചു.
വിദേശങ്ങളിൽ നിന്നും പ്രവർത്തിക്കുന്ന അഫ്ഗാൻ മാധ്യമ സ്ഥാപനങ്ങൾക്കെതിരെ താലിബാൻ സർക്കാർ .