തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിൽ കൃഷിവകുപ്പ് 107 ഓണച്ചന്തകൾ സംഘടിപ്പിക്കുന്നു. ഈ മാസം 17 മുതൽ 20 വരെയാണു ചന്ത. പൊതുവിപണിയേക്കാൾ വിലക്കുറവിൽ ഇവിടെ പച്ചക്കറികൾ ലഭിക്കും.
പഞ്ചായത്ത് തലത്തിൽ കൃഷിഭവനുകൾ കേന്ദ്രീകരിച്ച് അതത് പ്രദേശത്തെ കർഷകരിൽനിന്നു സംഭരിക്കുന്ന ഉത്പന്നങ്ങളാണു ചന്തയിൽ വിൽക്കുക. പൊതുവിപണിയിൽ ലഭിക്കുന്നതിനേക്കാൾ 10 ശതമാനം അധികം വില നൽകിയാണു കർഷകരിൽനിന്ന് കൃഷിവകുപ്പ് ഓണച്ചന്തയിലേക്കുള്ള പച്ചക്കറികൾ സംഭരിക്കുന്നത്. ഇവ വിപണി വിലയെക്കാൾ 30 ശതമാനം വിലക്കുറവിൽ വിൽക്കും. ഗാപ് സർട്ടിഫൈഡ് പച്ചക്കറികൾ (ഉത്തമ കൃഷിരീതിയിലൂടെ ഉത്പാദിപ്പിച്ചവ) 20 ശതമാനം അധികം വില നൽകി കർഷകരിൽ നിന്ന് സംഭരിച്ച് വിപണിയിൽ 10 ശതമാനം വില താഴ്ത്തി വിൽക്കുകയും ചെയ്യും.
കർഷകർക്കും ഉപഭോക്താക്കൾക്കും ഒരുപോലെ ലാഭകരമായ സംവിധാനമൊരുക്കുക എന്ന ലക്ഷ്യത്തിലാണ് ഓണച്ചന്തകൾ തുറക്കുകയെന്നു പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫിസർ ഇൻ-ചാർജ് ബൈജു എസ്. സൈമൺ പറഞ്ഞു. പ്രാദേശികമായി കൃഷി ചെയ്യാത്ത സവാള, ഉരുളക്കിഴങ്ങ് പോലുള്ള ശീതകാല പച്ചക്കറികൾ കാന്തല്ലൂർ, വട്ടവട തുടങ്ങിയ കേരളത്തിലെ മലയോര മേഖലകളിൽ നിന്ന് ലഭ്യമാക്കാൻ ശ്രമിക്കും. കിട്ടിയില്ലെങ്കിൽ മാത്രം അന്യസംസ്ഥാനങ്ങളിൽ ഹോർട്ടികോർപ്പ് വഴി കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
എൻ ഡി ടി വി അദാനിയുടെ കൈകളിലേക്ക് ; പ്രണോയ് രാധിക റോയിമാർ രാജി വച്ചു.
ലോക കോടീശ്വരൻ; അദാനി രണ്ടാം സ്ഥാനത്തേക്ക്.
പഴയ വാഹന വിൽപ്പന ഇനി പഴയതു പോലെ നടക്കില്ല.
എയർ ഇന്ത്യയിലേക്ക് വൻ മുലധനം ഇറക്കാൻ ടാറ്റ ഗ്രൂപ്പ് തയ്യാറെടുക്കുന്നു.
ക്രിപ്റ്റോ ഇടപാടുകള്‍; ഇനി പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു.
5ജി ലേലം അവസാനിച്ചു : ലേല മൂല്യം 1.5 ലക്ഷം കോടി രൂപയോളം.
ഇസ്രായേലിലെ ഹൈഫ തുറമുഖം 2054 വരെ അദാനിക്ക് .
ജാമറുകളും ബൂസ്റ്ററുകളും വില്ക്കുന്നതിനു വിലക്ക്
പേടിഎം സംയുക്ത ജനറല്‍ ഇന്‍ഷുറന്‍സ് കമ്ബനി രൂപീകരിച്ചു.
ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്കത്തി രൂപയുടെ വിനിമയമൂല്യം
സ്വര്‍ണവില 39,440 രൂപയായി
പാല് വില വര്‍ദ്ധിപ്പിക്കില്ല: മന്ത്രി ജെ.ചിഞ്ചുറാണി