Agriculture

Entertainment

January 28, 2023

BHARATH NEWS

Latest News and Stories

പി.ആർ ശ്രീജേഷിന് രണ്ട് കോടി രൂപ പാരിതോഷികം

തിരുവനന്തപുരം: ടോക്കിയോ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിൽ അംഗമായ മലയാളി കായിക താരം പി ആർ ശ്രീജേഷിനും ഒളിമ്പിക്സിൽ പങ്കെടുത്ത മറ്റ് എട്ട് മലയാളി കായിക താരങ്ങൾക്കും സംസ്ഥാന സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചു.

ശ്രീജേഷിന് രണ്ടുകോടി രൂപ പാരിതോഷികം നൽകും. പൊതു വിദ്യാഭ്യാസ വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടർ ( സ്പോർട്സ് ) ആയ ശ്രീജേഷിനെ ജോയിന്റ് ഡയറക്ടർ ( സ്പോർട്സ് ) ആയി സ്ഥാനക്കയറ്റം നൽകുവാനും തീരുമാനിച്ചു. എട്ട് കായികതാരങ്ങൾക്ക് നേരത്തെ പ്രോത്സാഹനമായി തയ്യാറെടുപ്പിന് അനുവദിച്ച അഞ്ച് ലക്ഷം രൂപയ്ക്ക് പുറമേ അഞ്ച് ലക്ഷം രൂപ വീതം അനുവദിക്കും.