Agriculture

Entertainment

January 29, 2022

BHARATH NEWS

Latest News and Stories

വധുവിനെ മോഡലുകളാക്കിയുള്ള പരസ്യം സമൂഹത്തിന് നല്‍കുന്നത് തെറ്റായ സന്ദേശം: ഗവര്‍ണ്ണര്‍

തിരുവനന്തപുരം: വധുവിനെ മോഡലുകളാക്കിയുള്ള പരസ്യം ജ്വല്ലറികള്‍ ഒഴിവാക്കണമെന്നും ഇത്തരം പരസ്യങ്ങള്‍ സമൂഹത്തിന് നല്‍കുന്നത് തെറ്റായ സന്ദേശമാണെന്നും ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞു നില്‍ക്കുന്നതിന് പകരം, സാധാരണ പെണ്‍കുട്ടികളെ മോഡലാക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു. സര്‍വ്വകലാശാലാ ബിരുദദാന ചടങ്ങില്‍ പങ്കെടുത്തതിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍വ്വകലാശാലകളിലെ പ്രവേശനത്തിന് സ്ത്രീധന വിരുദ്ധ സത്യവാങ്മൂലം നല്‍കണം. സ്ത്രീധനത്തെക്കുറിച്ച് സ്‌കൂള്‍ തലം മുതല്‍ ബോധവത്കരണം നടത്തണം. സത്രീധനത്തിനെതിരെ കേരള സമൂഹത്തില്‍ വലിയ അവബോധം ഉണ്ടായിട്ടുണ്ട്. ഇത് തുടരേണ്ടത് ആവശ്യമാണ്. ഇനിയൊരു വിസ്മയ കേരളത്തില്‍ ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് സ്ത്രീധന പീഡനങ്ങളും ഇതേ തുടര്‍ന്നുള്ള മരണങ്ങളും വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് ഗവര്‍ണറുടെ പ്രതികരണം. ബിരുദദാന ചടങ്ങില്‍ സ്ത്രീധനം കൊടുക്കുകയോ വാങ്ങുകയോ ചെയ്യില്ലെന്ന സത്യവാങ്മൂലം വിദ്യാര്‍ത്ഥികള്‍ ഗവര്‍ണര്‍ക്ക് കൈമാറി.