തിരുവനന്തപുരം: റാങ്ക് ലിസ്റ്റുകളുടെ കാലാവധിക്കുള്ളിൽ ലഭ്യമാകുന്ന മുഴുവൻ ഒഴിവുകളും പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്ത് നിയമനം നടത്തുക എന്നതാണ് സർക്കാരിന്റെ പ്രഖ്യാപിത നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. എച്ച്. സലാം എം.എൽ.എ യുടെ സബ്മിഷന് നിയമസഭയിൽ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നിലവിലുള്ള വ്യവസ്ഥ പ്രകാരം പ്രതീക്ഷിത ഒഴിവുകളെക്കാൾ മൂന്നു മുതൽ അഞ്ചു വരെ ഇരട്ടി ഉദ്യോഗാർഥികളെ ഉൾപ്പെടുത്തിയാണ് പി.എസ്.സി റാങ്ക് ലിസ്റ്റുകൾ തയാറാക്കുന്നത്. നിയമനാധികാരികൾ റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകളിലേക്ക് സംവരണതത്വങ്ങൾ പാലിച്ചാണ് റാങ്ക് ലിസ്റ്റുകളിൽനിന്ന് പി.എസ്.സി നിയമന ശുപാർശകൾ നൽകുന്നത്. ഈ സാഹചര്യത്തിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്നവർക്കെല്ലാം നിയമനം ലഭ്യമാകുകയില്ല. എന്നാൽ, കാലാവധിക്കുള്ളിൽ ലഭ്യമാകുന്ന മുഴുവൻ ഒഴിവുകളും റിപ്പോർട്ട് ചെയ്ത് നിയമനം നടത്തുകയെന്നതാണ് സർക്കാർ നയം. ഇതിനായി ഒഴിവുകൾ കൃത്യതയോടെ ഓൺലൈനായി റിപ്പോർട്ട് ചെയ്യാൻ എല്ലാ നിയമനാധികാരികൾക്കും സർക്കാർ കർശന നിർദേശം നൽകിവരുന്നുണ്ട്.
റാങ്ക് ലിസ്റ്റിൽ പ്രതീക്ഷിത ഒഴിവുകളേക്കാൾ വളരെയധികം ഉദ്യോഗാർഥികളെ ഉൾപ്പെടുത്തുന്നത് ചില ചൂഷണങ്ങളും അനഭിലഷണീയ പ്രവണതകൾക്കും വഴിവെക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇക്കാര്യം പരിഗണിച്ച് ഒഴിവിന് ആനുപാതികമായി സംവരണതത്വങ്ങൾ പാലിച്ച് റാങ്ക് ലിസ്റ്റ് തയാറാക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലുണ്ട്. ഇക്കാര്യത്തിൽ ശുപാർശ സമർപ്പിക്കാൻ ജസ്റ്റിസ് ദിനേശൻ കമ്മീഷനെ നിയമിച്ചിട്ടുണ്ട്.
പി.എസ്.സി നിയമനം സംബന്ധിച്ച വിവരങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ വകുപ്പുകളിലും സ്ഥാപനങ്ങളിലും ഉള്ള തസ്തികകൾ, ഇപ്പോൾ ജോലി ചെയ്യുന്നവർ, അവരുടെ വിരമിക്കൽ തീയതി, ദീർഘകാല അവധി, നിയമനം നടത്തുന്നതിന് അനുവദനീയമായ തസ്തികകൾ തുടങ്ങിയ വിവരങ്ങൾ ബന്ധപ്പെട്ട വകുപ്പുകളുടെ/സ്ഥാപനങ്ങളുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന വിഷയം പരിശോധിക്കാവുന്നതാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
പി എഫ് ഐ ഹർത്താൽ അക്രമണം; ജപ്തി നടപടികളിൽ സർക്കാറിനെതിരെ ഹൈക്കോടതി.
കേരളത്തിൽ പ്ലാസ്റ്റിക്ക് നിരോധനം നീക്കി.
സർക്കാർ ജീവനക്കാർക്ക് പണിമുടക്കാൻ അവകാശമില്ല; കർശന നിരീക്ഷണവുമായി ഹൈക്കോടതി.
പി എഫ് ഐ കേന്ദ്രങ്ങളിൽ വ്യാപക റെയ്ഡ് . വിവരങ്ങൾ ചോർന്നു . നേതാക്കൾ മുങ്ങി.
കള്ളപ്പണം; ടി.ഒ. സൂരജിന്റെ സ്വത്ത് കണ്ടുകെട്ടി.
വിഴിഞ്ഞം സമരം നഷ്ടം; ലത്തീൻ സഭയിൽ നിന്നും ഈടാക്കാൻ സർക്കാർ നീക്കം.
ദേശീയ പതാകയെ അവഹേളിച്ചു; ആമസോണിനെതിരെ കേസ്.
പി എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറി സി.എ. റൗഫ് പിടിയിൽ .
കോടിയേരി ബാലകൃഷ്ണന് അന്തരിച്ചു.
നാളെ സ്കൂളുകൾക്ക് പ്രവർത്തിദിനം
എൻ ഐ എ റെയ്ഡ്; 14 പേരെ ഡൽഹിയിലേക്ക് വിമാന മാർഗ്ഗം കൊണ്ടു പോയി.
ഗവർണ്ണറുടെ പത്ര സമ്മേളനം; സർക്കാറിനെതിരെ കടുത്ത വിമർശനം.