പോർട്ടോ പ്രിൻസ്: ഹെയ്തിയുടെ പടിഞ്ഞാറൻ തീരത്തുണ്ടായ അതിശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 304 ആയി. 1,800 ൽ അധികം പേർക്ക് പരിക്കേറ്റു. നിരവധി പേരെ കാണാതാവുകയും ചെയ്തു.
റിക്ടർ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് അമേരിക്കൻ ജിയോളജിക്കൽ സർവേ അറിയിച്ചു. മൂന്നു മീറ്റർ വരെ ഉയരമുള്ള സുനാമി ഉണ്ടാകാമെന്ന് മുന്നറിയിപ്പു നല്‍കിയെങ്കിലും പിന്നീട് പിൻലവിച്ചു.7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം നിരവധി നഗരങ്ങളെ സാരമായി ബാധിക്കുകയും തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങുകയും ചെയ്തിട്ടുണ്ട്. 2010 ലെ ഭൂകമ്പത്തിൽ 220000 ത്തിലധികം ആളുകളാണ് ഹെയ്തിയിൽ കൊല്ലപ്പെട്ടത്.
തലസ്ഥാനമായ പോർട്ട് ഓ പ്രിൻസിനു 150 കിലോമീറ്റർ പടിഞ്ഞാറ് പത്തു കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഭവനങ്ങളടക്കം ഒട്ടേറെ കെട്ടിടങ്ങൾ ന ശിച്ചു. കരീബിയൻ മേഖലയിലെ മറ്റു രാജ്യങ്ങളിലും ചലനമുണ്ടായി.
വ്യാപകമായ നാശനഷ്ടമുണ്ടായതായി പറഞ്ഞ പ്രധാനമന്ത്രി ഏരിയൽ ഹെൻട്രി ഒരു മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിലുള്ളവരെ പുറത്തെടുക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. ആശുപത്രികളെല്ലാം പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഹെയ്തിയിലെ ജനങ്ങൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നതായി ലോകാരോഗ്യ സംഘടന അറിയിച്ചു.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
ചാരവൃത്തി ആരോപണം; ഇറാനിലെ മുൻ പ്രതിരോധ വകുപ്പ് മന്ത്രിയെ തൂക്കിലേറ്റി .
നേപ്പാളിൽ വിമാനം തകർന്നു വീണു; നിരവധി മരണം .
ഐ എസ് ചാവേർ അക്രമണം; കാബൂളിൽ 20 പേർ കൊല്ലപ്പെട്ടു.
ഇന്ത്യൻ അമേരിക്കനായ എ സി ചരണ്യ നാസയുടെ ഉന്നത സ്ഥാനത്ത്.
ഹിജാബ് പ്രക്ഷോഭം ; ഇറാൻ തടവിലാക്കിയ നടിയെ വിട്ടയച്ചു.
വിദേശങ്ങളിൽ നിന്നും പ്രവർത്തിക്കുന്ന അഫ്ഗാൻ മാധ്യമ സ്ഥാപനങ്ങൾക്കെതിരെ താലിബാൻ സർക്കാർ .