Agriculture

Entertainment

September 20, 2021

BHARATH NEWS

Latest News and Stories

പെഗാസസ് ആരോപണം മാത്രമെന്ന് കേന്ദ്രം സുപ്രിം കോടതിയിൽ.

ന്യൂഡൽഹി. പെ​ഗാസസ് ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ ആരോപണങ്ങള്‍ തള്ളിക്കൊണ്ട് കേന്ദ്രം. ആരോപണങ്ങൾക്കെതിരെ കേന്ദ്ര സർക്കാർ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. ആരോപണം അന്വേഷിക്കാൻ വിദ​ഗ്ധ സമിതിക്ക് രൂപം നല്‍കുമെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. ചില നിക്ഷിപ്ത താല്പര്യക്കാര്‍ തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്നുണ്ട് എന്നും കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടുണ്ട്.

കേസ് സുപ്രീംകോടതി പരി​ഗണിക്കാന്‍ പോകുമ്ബോഴാണ് രണ്ട് പേജുള്ള സത്യവാങ്മൂലം സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. പെ​ഗാസസ് വിഷയത്തില്‍ ഇതുവരെ വന്നിട്ടുള്ള എല്ലാ വെളിപ്പെടുത്തലുകളും കേന്ദ്രസര്‍ക്കാര്‍ തള്ളിയിരിക്കുകയാണ്. വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും സര്‍ക്കാര്‍ ഉയര്‍ത്തിയ വാദങ്ങള്‍ തന്നെയാണ് സത്യവാങ്മൂലത്തിലും പറഞ്ഞിരിക്കുന്നത്.