കാബൂൾ: അഫ്ഗാനിസ്ഥാനിൽ കൂട്ടപ്പലായനം. ഇന്നലെ കാബൂൾ വിമാനത്താവളത്തിൽ ആയിരങ്ങളാണു രാജ്യം വിടാൻ എത്തിയത്. ബസുകളിൽ കയറുന്നതുപോലെയായിരുന്നു റൺവേയിൽ കിടന്ന വിമാനങ്ങളിൽ കയറിപ്പറ്റാൻ ജനം തിരക്കുകൂട്ടിയത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. നിരവധി പേർ റൺവേയിലൂടെ പരക്കംപായുന്നുണ്ടായിരുന്നു.
യുഎസ് വിമാനത്തിന്റെ ചിറകിൽ പിടിച്ചുകിടന്നു രക്ഷപ്പെടാൻ ശ്രമിച്ച മൂന്നു പേർ വിമാനം പറന്നുയർന്നതോടെ താഴേക്കു വീണു മരിക്കുന്നതിന്റെ ദാരുണ ദൃശ്യവും പുറത്തുവന്നു. കാബൂളിലെ ജനവാസ മേഖലയിലെ വീടിനു മുകളിലാണ് ഇവർ വീണത്. അഫ്ഗാനിസ്ഥനിലെ താലിബാന് അധിനിവേശത്തെ തുടര്‍ന്ന് യു.എസ് വിമാനത്തിന്റെ ചക്രത്തില്‍ സ്വയം ബന്ധിച്ച് യാത്ര ചെയ്യാന്‍ ശ്രമിക്കവെ വീണ് മരിച്ച രണ്ട് പേരും കുട്ടികള്‍. 16 ഉം 17 ഉം വയസുള്ള രണ്ട് കുട്ടികളാണ് വിമാനം പറന്നുയരവേ വീണ് കൊല്ലപ്പെട്ടതെന്ന് മാധ്യമപ്രവര്‍ത്തകനായ റുസ്തം വഹാബ് റിപ്പോര്‍ട്ട് ചെയ്തു.കാബൂളിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജനക്കൂട്ടം നിയന്ത്രണാതീതമായതോടെ യുഎസ് സൈനികർ ആകാശത്തേക്കു വെടിയുതിർത്തു. വിമാനത്താവളത്തിലെ തിക്കിലും തിരക്കിലുംപെട്ട് ഏഴു പേർ മരിച്ചതായി യുഎസ് സൈനികവൃത്തങ്ങൾ അറിയിച്ചു.
അഫ്ഗാനിസ്ഥാനിൽ താലിബാന്റെ നിയന്ത്രണത്തിലല്ലാത്ത ഏക പ്രദേശമാണ് കാബൂൾ വിമാനത്താവളം. അമേരിക്കൻ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ഈ വിമാനത്താവളം അഫ്ഗാനിസ്ഥാനിൽനിന്നു പുറത്തേക്കുള്ള ഏക മാർഗമാണ്. വിമാനത്താവളത്തിനു പുറത്ത് പ്രവേശനം കാത്ത് പതിനായിരങ്ങളാണു നിൽക്കുന്നത്.
അമേരിക്കൻ പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ ആറായിരം സൈനികരെ കാബൂൾ വിമാനത്താവളത്തിൽ വിന്യസിക്കുമെന്ന് അമേരിക്ക അറിയിച്ചു. കാബൂൾ വിമാനത്താവളത്തിൽനിന്നു ജനങ്ങളെ ഒഴിപ്പിക്കുന്നതു തടസപ്പെടുത്തില്ലെന്നു താലിബാൻ ഉറപ്പു നല്‍കിയതായി യുഎസ് പ്രതിരോധ ഉദ്യോഗസ്ഥൻ അറിയിച്ചു.
അന്‍പതു ലക്ഷം പേർ വസിക്കുന്ന നഗരമായ കാബൂളിൽ ഇന്നലെ ജനങ്ങൾ വീടുകളിൽത്തന്നെ കഴിഞ്ഞു. പ്രധാന കേന്ദ്രങ്ങളിലെല്ലാം ആയുധധാരികളായ താലിബാൻകാരാണുള്ളത്. ചിലയിടങ്ങളിൽ കവർച്ച നടന്നു. ഗതാഗതം പതിവിലും കുറവായിരുന്നു. വാഹനങ്ങൾ താലിബാൻകാർ പരിശോധിക്കുന്നുണ്ടായിരുന്നു. ഒരു വീട്ടിലും അനുവാദമില്ലാതെ കയറരുതെന്നു തങ്ങളുടെ അംഗങ്ങൾക്കു നിർദേശം നല്‍കിയിട്ടുണ്ടെന്ന് താലിബാൻ വക്താവ് സുഹെയ്ൽ ഷഹീൻ പറഞ്ഞു.
വിവിധ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരെ അഫ്ഗാനിസ്ഥാനിൽനിന്ന് ഒഴിപ്പിച്ചുകഴിഞ്ഞു. അതേസമയം, താലിബാനെ അംഗീകരിച്ച് ചൈനയും റഷ്യയും പാക്കിസ്ഥാനും രംഗത്തെത്തി.”അടിമത്തത്തിന്റെ ചങ്ങലകൾ തകർന്നു’ എന്നാണ് താലിബാൻ ആധിപത്യത്തെക്കുറിച്ച് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പ്രതികരിച്ചത്.
അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ ഇന്ത്യൻ ഉദ്യോഗസ്ഥരെയും നയതന്ത്ര പ്രതിനിധികളെയും തിരിച്ചെത്തിക്കാൻ വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റർ വിമാനം ഇന്നലെ വൈകുന്നേരം കാബൂളിലെത്തി. നയതന്ത്ര പ്രതിനിധികളും സുരക്ഷാ ഉദ്യോഗസ്ഥരുമടക്കം അഞ്ഞൂറോളം ഇന്ത്യക്കാരാണ് അഫ്ഗാനിലുള്ളത്. രാത്രിയോടെ കാബൂളിൽനിന്നു വ്യോമസേനാ വിമാനം ഇന്ത്യയിലേക്കു തിരിച്ചു. രണ്ടു ദിവസത്തിനകം തങ്ങളുടെ ആയിരത്തിയഞ്ഞൂറിലധികം പൗരന്മാരെ അഫ്ഗാനിസ്ഥാനിൽനിന്ന് ഒഴിപ്പിക്കുമെന്ന് ബ്രിട്ടീഷ് ഡിഫൻസ് സെക്രട്ടറി ബെൻ വാലസ് പറഞ്ഞു. അഫ്ഗാനിൽനിന്നുള്ള ആദ്യ വിമാനം ഇന്നലെ യുകെയിലെത്തി.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
ചാരവൃത്തി ആരോപണം; ഇറാനിലെ മുൻ പ്രതിരോധ വകുപ്പ് മന്ത്രിയെ തൂക്കിലേറ്റി .
നേപ്പാളിൽ വിമാനം തകർന്നു വീണു; നിരവധി മരണം .
ഐ എസ് ചാവേർ അക്രമണം; കാബൂളിൽ 20 പേർ കൊല്ലപ്പെട്ടു.
ഇന്ത്യൻ അമേരിക്കനായ എ സി ചരണ്യ നാസയുടെ ഉന്നത സ്ഥാനത്ത്.
ഹിജാബ് പ്രക്ഷോഭം ; ഇറാൻ തടവിലാക്കിയ നടിയെ വിട്ടയച്ചു.
വിദേശങ്ങളിൽ നിന്നും പ്രവർത്തിക്കുന്ന അഫ്ഗാൻ മാധ്യമ സ്ഥാപനങ്ങൾക്കെതിരെ താലിബാൻ സർക്കാർ .