അബുദാബി.സ്വന്തം ജനതയെ കൈവിട്ട് വിദേശത്ത് അഭയം തേടി എന്ന ആരോപണം നിഷേധിച്ചു കൊണ്ട് അഷറഫ് ഗനി.സുരക്ഷാ സേനയുടെ നിര്‍ദേശപ്രകാരമാണ് താന്‍ അഫ്ഗാന് വിട്ടത്. അബുദാബിയില്‍ നിന്നാണ് രാജ്യം വിട്ടതിന് ശേഷമുള്ള അഷ്റഫ് ഗനിയുടെ ആദ്യ അഭിസംബോധനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
താലിബാന് അഫ്ഗാന് തലസ്ഥാനമായ കാബൂളില്‍ പ്രവേശിച്ചപ്പോള്‍ താന്‍ പിന്നീടും അവിടെ തുടര്‍ന്നിരുന്നെങ്കില്‍ രാജ്യം രക്തച്ചൊരിച്ചിലിന് സാക്ഷ്യം വഹിച്ചേനെയെന്നും അദ്ദേഹം പറഞ്ഞു. താലിബാന്റെ ലക്ഷ്യം താനായിരുന്നു. കാര്യങ്ങളറിയാതെയാണ് തന്നെ വിമര്‍ശിക്കുന്നത്. കാബൂള്‍ മറ്റൊരു സിറിയയായി മാറരുത്. സ്വന്തം ജനതയുടെ ആത്മാഭിമാനം സംരക്ഷിക്കും കൂടിയലോചനകള്‍ തുടരുമെന്നും അഷ്റഫ് ഗനി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
പണവുമായി രാജ്യംവിട്ടെന്ന ആരോപണം നിഷേധിച്ച് അഫ്ഗാനിസ്ഥാന് പ്രസിഡന്റ് അഷ്റഫ് ഗനി.ഇതെല്ലം അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ്. കുറച്ച് പരമ്ബരാഗത വസ്ത്രങ്ങളും താന്‍ ധരിച്ചിരുന്ന ചെരിപ്പും മാത്രമാണ് കൂടെ കൊണ്ടുപോയത്. കാബൂളില്‍ തുടര്‍ന്നിരുന്നെങ്കില്‍ വീണ്ടും ഒരു അഫ്ഗാന് പ്രസിഡന്റിനെ തൂക്കിക്കൊല്ലുന്നതു ജനം കാണുമായിരുന്നെന്നും അഷ്റഫ് ഗനി വീഡിയോയില്‍ പറഞ്ഞു. ദുബായില്‍ ഒളിവില്‍ തുടരാന്‍ തനിക്ക് യാതൊരു ഉദ്ദേശവുമില്ല. അഫ്ഗാനിസ്ഥാനിലേക്ക് മടങ്ങാനുള്ള ആലോചനയിലാണ്. നീതി ഉറപ്പാക്കാനുള്ള പോരാട്ടം തുടരും. അഫ്ഗാന്റെ പരമാധികാരവും യഥാര്‍ഥ ഇസ്ലാമിക മൂല്യങ്ങളും ദേശീയ നേട്ടങ്ങളും പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം നാട്ടുകാര്‍ക്ക് ഉറപ്പു നല്കി.
4 കാര്‍ നിറയെ പണമടങ്ങിയ പെട്ടികളുമായാണ് ഗനി ഹെലികോപ്റ്ററില്‍ കയറാന്‍ എത്തിയതെന്ന് കാബൂളിലെ റഷ്യന്‍ എംബസി വെളിപ്പെടുത്തിയതായി റഷ്യയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
ചാരവൃത്തി ആരോപണം; ഇറാനിലെ മുൻ പ്രതിരോധ വകുപ്പ് മന്ത്രിയെ തൂക്കിലേറ്റി .
നേപ്പാളിൽ വിമാനം തകർന്നു വീണു; നിരവധി മരണം .
ഐ എസ് ചാവേർ അക്രമണം; കാബൂളിൽ 20 പേർ കൊല്ലപ്പെട്ടു.
ഇന്ത്യൻ അമേരിക്കനായ എ സി ചരണ്യ നാസയുടെ ഉന്നത സ്ഥാനത്ത്.
ഹിജാബ് പ്രക്ഷോഭം ; ഇറാൻ തടവിലാക്കിയ നടിയെ വിട്ടയച്ചു.
വിദേശങ്ങളിൽ നിന്നും പ്രവർത്തിക്കുന്ന അഫ്ഗാൻ മാധ്യമ സ്ഥാപനങ്ങൾക്കെതിരെ താലിബാൻ സർക്കാർ .