കാബൂള്‍: അഫ്ഗാനിസ്താനില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പൊതുമാപ്പും സ്ത്രീകള്‍ക്ക് മതമനുവദിക്കുന്ന സ്വാതന്ത്ര്യവും ഉറപ്പുനല്‍കിയ താലിബാന് തൊട്ടുപിന്നാലെ വാഗ്ദാനങ്ങള്‍ ലംഘിച്ചുതുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍.സ്ത്രീകള്‍ക്ക് അവകാശങ്ങളുറപ്പുനല്കിയ ചൊവ്വാഴ്ചതന്നെ മുഖംമറയ്ക്കാതെ റോഡില്‍ ഇറങ്ങിയ ഒരു സ്ത്രീയെ വെടിവെച്ചുകൊന്നുവെന്ന് റിപ്പോര്‍ട്ട് ഉണ്ട്. കാബൂളില്‍ പുറത്തിറങ്ങിയ സ്ത്രീകളെ മര്‍ദിച്ചു.
ചഹര്‍ കിന്ദിലെ വനിതാ ഗവര്‍ണര്‍ സലിമ മസാരിയെ താലിബാൻസംഘം പിടികൂടിയിട്ടുണ്ട്. ഇവര്ക്കെന്തു സംഭവിച്ചെന്ന് വ്യക്തല്ല. പഴയ സര്‍ക്കാര്‍ജീവനക്കാരെ തിരഞ്ഞ് അയുധധാരികൾ തെരുവില്‍ അലയുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.ദേശീയപതാക പുനഃസ്ഥാപിക്കാനാവശ്യപ്പെട്ട് ജലാലാബാദില്‍ പ്രതിഷേധം നടത്തിയ മൂന്നുപേരെ വെടിവെച്ചുകൊന്നു. റാലി നടത്തിയ നൂറോളം പേര്‍ക്കുനേരെ നിറയൊഴിക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തകരെയും മര്‍ദിച്ചു. അഫ്ഗാന് സൈന്യത്തിലെ നാലുപേരെ വെടിവെച്ചു കൊന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.
കാര്‍ മോഷ്ടാവെന്നാരോപിച്ച് നടുറോഡില്‍ ജനങ്ങള്‍ കാണ്‍കെ യുവാവിന്റെ തലയിലൂടെ ചൂട് ടാര്‍ ഒഴിക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തു വന്നതായി വാർത്തകളും ദൃശ്യങ്ങളും വന്നിട്ടുണ്ട്. ട്രക്കിന് പുറകില്‍ യുവാവിനെ അനങ്ങാന്‍ പോലുമാകാത്തവിധം ബന്ധിച്ചശേഷമാണ് താലിബാന് ഭീകരര്‍ ടാര്‍ ഒഴിക്കുന്നത്. ആള്ക്കാര് കാണാനായി നഗരത്തില്‍ മുഴുവന്‍ ഈ ട്രക്കുമായി പരേഡ് നടത്തുകയും ചെയ്യും. ടാര്‍ ഒഴിക്കുന്നത് നിസ്സഹായനായി നോക്കിനില്ക്കുന്ന ട്രാഫിക്ക് പൊലീസുകാരനെയും ദൃശ്യങ്ങളില്‍ കാണാം. ഇത് മാത്രമല്ല രാഷ്ട്രീയ എതിരാളികളെ പൊതുജന മദ്ധ്യത്തില്‍ വച്ചാണ് തൂക്കിക്കൊല്ലുകയും പത്രപ്രവര്‍ത്തകരെ വീടുകയറി ആക്രമിക്കുകയും ചെയ്യുന്നുണ്ട്.ബുര്‍ഖ ധരിക്കാത്ത സ്ത്രീകളോട് ഒരു ദയയും കാണിക്കേണ്ടെന്ന നിലപാട് ശക്തമായ രീതിയില്‍ നടപ്പിലാക്കുകയാണ് താലിബാന് . താഖര്‍ പ്രവിശ്യയിലെ തലോഖാനില്‍ ബുര്‍ഖ ധരിക്കാത്ത യുവതിയെ മാതാപിതാക്കളുടെയും കൊച്ചുകുഞ്ഞുങ്ങളുടെയും മുന്നില്‍ വച്ചാണ് വെടിവച്ചുകൊന്നു. രക്തത്തില്‍ കുളിച്ച യുവതിയുടെ മൃതദേഹത്തിന് സമീപത്തിരുന്നു മാതാപിതാക്കള്‍ വാവിട്ട് നിലവിളിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
മുല്ല ഒമര്‍, മുല്ല ദാദുള്ള എന്നീ കൊടും ഭീകരരാണ് കഴിഞ്ഞ രണ്ട് ദശകം മുൻപെ അഫ്ഗാനിസ്ഥാനിലെ ജനങ്ങളുടെ പേടി സ്വപ്നം.അഫ്ഗാനിലെ ജനങ്ങളെ ക്രൂരമായി ഇവർ ദ്രോഹിച്ചിരുന്നു. ഇവര്‍ താലിബാന്റെ നേതാക്കന്മാരാകാന് പരസ്പരം മത്സരിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. താലിബാന് പോലും ഭയപ്പെട്ടിരുന്ന കൊടും ഭീകരന് എന്നായിരുന്നു മുല്ല ദാദുള്ള അറിയപ്പെട്ടിരുന്നത്.
1980കളില്‍ മുല്ല ഒമറും മുല്ല ദാദുള്ളയും സോവിയറ്റ് സൈന്യത്തിനെതിരെ മുജാഹിദുകളായി പോരാടിയിരുന്നു. പോരാട്ടത്തില്‍ മുല്ല ഒമറിന് ഒരു കണ്ണും മുല്ല ദാദുള്ളയ്ക്ക് ഒരു കാലുമാണ് നഷ്ടമായത്. തന്റെയോ താലിബാന്റെയോ വാക്കുകള്‍ക്ക് എതിര് നിന്ന ഗ്രാമങ്ങള്‍ മുഴുവന്‍ മുല്ല ദാദുള്ള ചുട്ടെരിച്ചതായും കൂട്ടക്കൊലകള്‍ക്ക് ഉത്തരവിട്ടതായും റിപ്പോര്‍ട്ടുണ്ട്. എതിര്‍ക്കുന്നവരുടെ തല വെട്ടുകയെന്ന ക്രൂരമായ നടപടിയ്ക്ക് തുടക്കം കുറിച്ചതും മുല്ല ദാദുള്ളയാണ്.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
ചാരവൃത്തി ആരോപണം; ഇറാനിലെ മുൻ പ്രതിരോധ വകുപ്പ് മന്ത്രിയെ തൂക്കിലേറ്റി .
നേപ്പാളിൽ വിമാനം തകർന്നു വീണു; നിരവധി മരണം .
ഐ എസ് ചാവേർ അക്രമണം; കാബൂളിൽ 20 പേർ കൊല്ലപ്പെട്ടു.
ഇന്ത്യൻ അമേരിക്കനായ എ സി ചരണ്യ നാസയുടെ ഉന്നത സ്ഥാനത്ത്.
ഹിജാബ് പ്രക്ഷോഭം ; ഇറാൻ തടവിലാക്കിയ നടിയെ വിട്ടയച്ചു.
വിദേശങ്ങളിൽ നിന്നും പ്രവർത്തിക്കുന്ന അഫ്ഗാൻ മാധ്യമ സ്ഥാപനങ്ങൾക്കെതിരെ താലിബാൻ സർക്കാർ .