Agriculture

Entertainment

September 20, 2021

BHARATH NEWS

Latest News and Stories

രാജ്യ സുരക്ഷക്ക് ഭീഷണി. താലിബാനെ വെള്ള പൂശാൻ പ്രമുഖ വ്യക്തികൾ രംഗത്ത്

ന്യൂഡൽഹി:താലിബാൻ അനുകൂലികൾ ഇന്ത്യയിലും അഭിപ്രായ പ്രകടനവുമായി രംഗത്ത്. കഴിഞ്ഞ ദിവസം താലിബാന്‍ അനുകൂല പരാമര്‍ശം നടത്തിയ സംഭാലില്‍ നിന്നുള്ള സമാജ്‌വാദി പാര്‍ട്ടി എം.പി ഷഫിഖുര്‍ റഹ്മാന്‍ ബറാക്കിനെതിരെ ഉത്തര്‍പ്രദേശ് പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി.അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുത്ത താലിബാന്‍ പോരാട്ടത്തെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരവുമായി താരതമ്യപ്പെടുത്തിയ ഷഫിഖുര്‍ റഹ്മാന്‍, താലിബാന്റെ വിജയം ആഘോഷിക്കാന്‍ ആഹ്വാനം ചെയ്തതായും പൊലീസ് വ്യക്തമാക്കി.ഇന്ത്യയെ സംബന്ധിച്ചിടത്തോളം താലിബാന്‍ ഭീകരസംഘടനയാണെന്നും അതിനാലാണ് എം.പിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതെന്നും പൊലീസ് പറയുന്നു .ബി.ജെ.പി നേതാവായ രാജേഷ് സിംഗാളിന്റെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്.

താലിബാന്‍ ഭീകരരെ ന്യായീകരിച്ച്‌ ജമാ അത്തെ ഇസ്ലാമി ഹിന്ദ് നേതാവും പരസ്യമായി രംഗത്തെത്തി. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം കൈയ്യടക്കുന്നത് രാജ്യത്ത് സമാധാനം കൊണ്ടു വരുമെന്നും അഫ്ഗാന്‍ ജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെന്നും സംഘടനാ പ്രസിഡന്റ് സയ്യദ് സദാത്തുള്ള ഹുസൈനി പറഞ്ഞു.

താലിബാനെ കവി വാല്മീകിയോട് ഉപമിച്ചാണ് ഉറുദു കവി മുനാവര്‍ റാണ തന്റെ താലിബാൻ വിധേയത്വം പ്രകടിപ്പിച്ചത്. ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിലാണ് കവി വിവാദപരാമര്‍ശം നടത്തിയത്.താലിബാന്‍കാര്‍ ഭീകരന്മാരല്ലെന്നും അവര്‍ യോദ്ധാക്കളാണെന്നും റാണ പറഞ്ഞു. മഹാകവിയാകുന്നതിന് മുന്‍പ് വാത്മീകി കൊള്ളക്കാരനായിരുന്നു. പിന്നീടാണ് അദ്ദേഹം മഹാകവിയായി മാറുന്നത്. ഇത് പോലെ താലിബാനും മാറുമെന്നും റാണ അഭിപ്രായപ്പെട്ടത്. കഴിഞ്ഞ ദിവസം മുസ്ലിം വ്യക്തി നിയമ ബോർഡിലെ പ്രമുഖ വ്യക്തിയും താലിബാനെ വെള്ള പൂശി രംഗത്തെത്തിയിരുന്നു.