കാബൂള്‍: അഫ്ഗാനിസ്ഥാനിലെ അടഞ്ഞു കിടക്കുന്ന ഇന്ത്യന്‍ കോണ്‍സുലേറ്റുകളില്‍ പരിശോധന നടത്തി താലിബാന്.കോണ്‍സുലേറ്റിന്റെ വാഹനങ്ങള്‍ താലിബാന് കൊണ്ടുപോയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.അഫ്ഗാനിസ്ഥാനിലെ നാല് കോണ്‍സുലേറ്റുകള്‍ നേരത്തെ ഇന്ത്യ അടച്ചുപൂട്ടിയിരുന്നു. ജലാലാബാദ്, കണ്ഡഹാര്‍, ഹെറാത്, മഷാറെ ഇ ഷെറീഫ് കോണ്‍സുലേറ്റുകള്‍ പൂട്ടിയാണ് ജീവനക്കാരെ ഒഴുപ്പിച്ചത്. ഈ കോണ്‍സുലേറ്റുകളില്‍ സായുധരായ താലിബാന്‍കാരെത്തി പരിശോധന നടത്തി എന്നാണ് സര്‍ക്കാരിന് കിട്ടിയിരിക്കുന്ന വിവരം. കോണ്‍സുലേറ്റുകള്‍ക്കുള്ളിലെ രേഖകള്‍ പരിശോധിച്ച താലിബാന്, രണ്ട് കോണ്‍സുലേറ്റുകളിലെ വാഹനങ്ങള്‍ കൊണ്ടുപോയി. അതേസമയം, കാബൂളിലെ ഇന്ത്യന്‍ എംബസിക്ക് അകത്ത് താലിബാന് കയറിയിട്ടില്ല. രണ്ട് പ്രാദേശിക സുരക്ഷ ഉദ്യോഗസ്ഥര്‍ ഇപ്പോഴും എംബസിയിലുണ്ട്. കാബൂളിലെ എംബസി ഇന്ത്യ അടക്കരുതെന്ന് താലിബാന് ആവശ്യപ്പെട്ടിരുന്നുവെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.കാബൂളിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം, ഭീകരസംഘടനയുടെ തലവനും താലിബാൻ ഉപനേതാവുമായ സിറാജുദ്ദീൻ ഹഖാനിയുടെ സഹോദരൻ അനസ് ഹഖാനിയുടെ നേതൃത്വത്തിലുള്ള ഹഖാനി നെറ്റ്വർക്കിന്റെ ആറായിരത്തോളം കേഡർ തലസ്ഥാന നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
ചാരവൃത്തി ആരോപണം; ഇറാനിലെ മുൻ പ്രതിരോധ വകുപ്പ് മന്ത്രിയെ തൂക്കിലേറ്റി .
നേപ്പാളിൽ വിമാനം തകർന്നു വീണു; നിരവധി മരണം .
ഐ എസ് ചാവേർ അക്രമണം; കാബൂളിൽ 20 പേർ കൊല്ലപ്പെട്ടു.
ഇന്ത്യൻ അമേരിക്കനായ എ സി ചരണ്യ നാസയുടെ ഉന്നത സ്ഥാനത്ത്.
ഹിജാബ് പ്രക്ഷോഭം ; ഇറാൻ തടവിലാക്കിയ നടിയെ വിട്ടയച്ചു.
വിദേശങ്ങളിൽ നിന്നും പ്രവർത്തിക്കുന്ന അഫ്ഗാൻ മാധ്യമ സ്ഥാപനങ്ങൾക്കെതിരെ താലിബാൻ സർക്കാർ .