തിരുവനന്തപുരം . മലയാള ചലച്ചിത്ര നടി ചിത്ര (56) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് പുലർച്ചെ ചെന്നൈയിലായിരുന്നു അന്ത്യം. ശനിയാഴ്ച വൈകുന്നേരം നാലിന് ചെന്നൈ സാലിഗ്രാമത്തിൽ സംസ്കാരം നടക്കും.
നിരവധി ഭാഷകളിലായി നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1965 ഫെബ്രുവരി 25 ന് കൊച്ചിയിലായിരുന്നു ജനനം. ബാലതാരമായാണ് അഭിനയരംഗത്തേക്ക് കടന്നു വന്നത്. ആട്ടക്കലാശമാണ് ചിത്രയുടെ ആദ്യമലയാള ഹിറ്റ് ചിത്രം. അമരം, ഒരുവടക്കൻ വീരഗാഥ, ദേവാസുരം, പഞ്ചാഗ്നി, നാടോടി, അദ്വൈതം, അമ്മയാണെ സത്യം, ഏകലവ്യൻ തുടങ്ങി നൂറിലധികം സിനിമകളിൽ വേഷമിട്ടു.
1990കളിൽ മലയാള സിനിമയിൽ സജീവമായിരുന്ന ചിത്ര, വിവാഹത്തെത്തുടർന്നു ദീർഘകാലത്തേക്ക് സിനിമയിൽനിന്നും വിട്ടുനിന്നു. 18 വർഷത്തെ ഇടവേള അവസാനിപ്പിച്ച് 2020 ൽ തമിഴ് ചിത്രം ബെൽ ബോട്ടത്തിലൂടെ വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തി. തമിഴ് സീരിയൽ രംഗത്ത് സജീവമായിരുന്നു.
2001ല്‍ പുറത്തിറങ്ങിയ സൂത്രധാരന്‍ എന്ന സിനിമയിലാണ് ചിത്ര ഒടുവിലായി അഭിനയിച്ചത്. ഭര്‍ത്താവ്: വിജയരാഘവന്. മകൾ: മഹാലക്ഷ്മി.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
പി എഫ് ഐ ഹർത്താൽ അക്രമണം; ജപ്തി നടപടികളിൽ സർക്കാറിനെതിരെ ഹൈക്കോടതി.
കേരളത്തിൽ പ്ലാസ്റ്റിക്ക് നിരോധനം നീക്കി.
സർക്കാർ ജീവനക്കാർക്ക് പണിമുടക്കാൻ അവകാശമില്ല; കർശന നിരീക്ഷണവുമായി ഹൈക്കോടതി.
പി എഫ് ഐ കേന്ദ്രങ്ങളിൽ വ്യാപക റെയ്ഡ് . വിവരങ്ങൾ ചോർന്നു . നേതാക്കൾ മുങ്ങി.
കള്ളപ്പണം; ടി.ഒ. സൂരജിന്റെ സ്വത്ത് കണ്ടുകെട്ടി.
വിഴിഞ്ഞം സമരം നഷ്ടം; ലത്തീൻ സഭയിൽ നിന്നും ഈടാക്കാൻ സർക്കാർ നീക്കം.
ദേശീയ പതാകയെ അവഹേളിച്ചു; ആമസോണിനെതിരെ കേസ്.
പി എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറി സി.എ. റൗഫ് പിടിയിൽ .
കോടിയേരി ബാലകൃഷ്ണന് അന്തരിച്ചു.
നാളെ സ്കൂളുകൾക്ക് പ്രവർത്തിദിനം
എൻ ഐ എ റെയ്ഡ്; 14 പേരെ ഡൽഹിയിലേക്ക് വിമാന മാർഗ്ഗം കൊണ്ടു പോയി.
ഗവർണ്ണറുടെ പത്ര സമ്മേളനം; സർക്കാറിനെതിരെ കടുത്ത വിമർശനം.