ലണ്ടൻ: ജി-7 യോഗത്തിൽ താലിബാനെതിരെ ഉപരോധം ഏർപ്പെടുത്താൻ നീക്കം ശക്തമാക്കി. അഫ്ഗാനിസ്ഥാനിലെ പ്രതിസന്ധി ചർച്ച ചെയ്യുന്നതിനായി ചൊവ്വാഴ്ചയാണ് ജി-7 രാജ്യങ്ങളുടെ യോഗം. ഉപരോധ നീക്കം എന്ന ബ്രിട്ടന്റെ നിർദേശത്തിന് പരസ്യപിന്തുണയുമായി അമേരിക്കയും രംഗത്തെത്തി.
അമേരിക്ക, കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, ബ്രിട്ടൻ എന്നിവരാണ് ജി-7 രാജ്യങ്ങളിൽ ഉൾപ്പെടുന്നത്. താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചെടുത്തതോടെ രാജ്യം കടുത്ത പ്രതിസന്ധിയിലാണ്.താലിബാന് വിശ്വാസവഞ്ചകരാണെന്നും തീരുമാനമെടുത്ത വിഷയങ്ങളില്‍ പോലും യാതൊരു കൃത്യതയും പാലിക്കുന്നില്ലെന്നും ബൈഡനും ആരോപിച്ചു.
അമേരിക്കയുടെ ഇനിയുള്ള നടപടികള്‍ താലിബാനെ കണക്കാക്കാതെയുള്ളതായിരിക്കും എന്ന് സൂചന നല്‍കുന്നതാണ് പ്രസ്താവന. ഇന്നലെ സുരക്ഷാ സമിതിയോഗം അടിയന്തിരമായി ചേര്‍ന്ന ശേഷമാണ് ബൈഡന് പതിവ് മാദ്ധ്യമസമ്മേളനത്തിലെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയത്.
‘താന്‍ ഒരാളേയും വിശ്വസിക്കുന്നില്ല. താലിബാനാണ് അടിസ്ഥാന തീരുമാനം എടുക്കേണ്ടവര്‍. അഫ്ഗാനിലെ ജനങ്ങളെ ഒന്നിപ്പിക്കാനും ജനാധിപത്യപരമായ ഭരണം നടത്താനുമുള്ള ബാദ്ധ്യത അവര്‍ക്കുണ്ട്. എന്നാല്‍ കഴിഞ്ഞ 100 വര്‍ഷമായിട്ട് അഫ്ഗാനില്‍ ആരും മികച്ച ഭരണം നടത്തിയിട്ടില്ലെന്ന സത്യം നമുക്ക് മുന്നിലുണ്ട്. അവരുടെ ഭാഗത്തുനിന്നും ജനകീയമായ നീക്കമുണ്ടായാല്‍ എല്ലാ വികസന കാര്യത്തിലും വ്യാപാര വാണിജ്യരംഗത്തും അമേരിക്ക ഒപ്പമുണ്ടാകും.’ ബൈഡന് വ്യക്തമാക്കി.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
ചാരവൃത്തി ആരോപണം; ഇറാനിലെ മുൻ പ്രതിരോധ വകുപ്പ് മന്ത്രിയെ തൂക്കിലേറ്റി .
നേപ്പാളിൽ വിമാനം തകർന്നു വീണു; നിരവധി മരണം .
ഐ എസ് ചാവേർ അക്രമണം; കാബൂളിൽ 20 പേർ കൊല്ലപ്പെട്ടു.
ഇന്ത്യൻ അമേരിക്കനായ എ സി ചരണ്യ നാസയുടെ ഉന്നത സ്ഥാനത്ത്.
ഹിജാബ് പ്രക്ഷോഭം ; ഇറാൻ തടവിലാക്കിയ നടിയെ വിട്ടയച്ചു.
വിദേശങ്ങളിൽ നിന്നും പ്രവർത്തിക്കുന്ന അഫ്ഗാൻ മാധ്യമ സ്ഥാപനങ്ങൾക്കെതിരെ താലിബാൻ സർക്കാർ .