Agriculture

Entertainment

January 27, 2023

BHARATH NEWS

Latest News and Stories

പതിനൊന്നു കോടിയുടെ കൊക്കെയ്നു മായി നൈജീരിയ സ്വദേശി പിടിയിൽ .

ബംഗളൂരു : വയറിന് ഉള്ളില്‍ ഒളിപ്പിച്ച കൊക്കെയ്‌നുമായി നൈജീരിയ സ്വദേശി പിടിയില്‍. ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബര്‍ഗില്‍ നിന്ന് ബെംഗളൂരു വിമാനത്താവളത്തില്‍ എത്തിയ ആളാണ് പിടിയിലായത്.11 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്‌നാണ് ഇയാള്‍ വയറിനുളളില്‍ ഒളിപ്പിച്ചിരുന്നത്.

അധികൃതര്‍ക്ക് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. പിന്നീട് സ്‌കാന്‍ ചെയ്തപ്പോഴാണ് വയറിനുള്ളില്‍ കൊക്കെയ്ന്‍ കണ്ടെത്തിയത്.