ബ്രസീലിയ : പാശ്ചാത്യ ലോകത്തിലെ ബുദ്ധന്റെ ഏറ്റവും വലുപ്പമേറിയ പ്രതിമ ബ്രസീലിൽ . ഈ മാസം അവസാനം എസ്പിരിറ്റോ സാന്റോ സംസ്ഥാനത്തുള്ള ഇബിറാവു മുനിസിപ്പാലിറ്റിയിലെ മോറോ ഡ വർഗെം സെൻ മൊണാസ്ട്രിയിൽ പ്രതിമ ഉദ്ഘാടനത്തിനായി തയ്യാറായിരിക്കുന്നത്. പരമ്പരാഗത ബുദ്ധമത ചടങ്ങോടെയാണ് ഉദ്ഘാടനം ചെയ്യുന്നത്.പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ വെച്ച് ഏറ്റവും വലിയ ബുദ്ധപ്രതിമയായ ഇതിന് 38 മീറ്റര്‍ ഉയരമുണ്ട്. പ്രതിമയ്ക്ക് റിയോ ഡി ജനീറോയിലെ ‘രക്ഷകനായ ക്രിസ്തു’ പ്രതിമയുടെ അതേ ഉയരമാണ്.
ഒരു വര്‍ഷം കൊണ്ടു പണി പൂര്‍ത്തിയാക്കിയ ധ്യാനലീനനായ ബുദ്ധന്റെ പ്രതിമ എസ്പിരിറ്റോ സാന്റോയിലെ മോറോ ഡ വാര്ഗെം ബുദ്ധാശ്രമത്തിലാണ് അനാവരണം ചെയ്യുന്നത്.തെക്കേ അമേരിക്കയിലെ ആദ്യത്തേതായ ഈ ബുദ്ധാശ്രമം 1974 ല്‍ റ്യോത്തന് ടോക്കുഡ എന്ന ഭിക്ഷുവാണ് സ്ഥാപിച്ചത്.
പ്രദേശം നിറയെ വൃക്ഷങ്ങളും പ്രകൃതിയുടെ ശാന്തസൗന്ദര്യവുമുള്ള ഈ ആശ്രമത്തില്‍ 350 ടണ്‍ ഇരുമ്ബും സ്റ്റീലും കോണ്‍ക്രീറ്റും കൊണ്ടാണ് ബുദ്ധനെ ഒരുക്കിയിരിക്കുന്നത്. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ജപ്പാനില്‍നിന്നുള്ള കുടിയേറ്റക്കാരാണു ബ്രസീലിനു ബുദ്ധമതം പരിചയപ്പെടുത്തിയത്. ഇപ്പോള്‍ രാജ്യത്ത് 150 ബുദ്ധ ക്ഷേത്രങ്ങളുണ്ട്.പ്രാദേശിക മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, പ്രതിമ അനാവരണത്തിന്റെ ഓദ്യോഗിക ഉദ്ഘാടന ചടങ്ങ് ആഗസ്റ്റ് 28 ന് പ്രാദേശിക സമയം രാവിലെ 10 മണിക്കാണ് നടക്കുക. ചടങ്ങിൽ പ്രദേശം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുകയും സംസ്ഥാന ഗവർണർ റെനാറ്റോ കാസഗ്രാണ്ടെ ഉദ്ഘാടനത്തിൽ പങ്കെടുക്കുകയും ചെയ്യും.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
ചാരവൃത്തി ആരോപണം; ഇറാനിലെ മുൻ പ്രതിരോധ വകുപ്പ് മന്ത്രിയെ തൂക്കിലേറ്റി .
നേപ്പാളിൽ വിമാനം തകർന്നു വീണു; നിരവധി മരണം .
ഐ എസ് ചാവേർ അക്രമണം; കാബൂളിൽ 20 പേർ കൊല്ലപ്പെട്ടു.
ഇന്ത്യൻ അമേരിക്കനായ എ സി ചരണ്യ നാസയുടെ ഉന്നത സ്ഥാനത്ത്.
ഹിജാബ് പ്രക്ഷോഭം ; ഇറാൻ തടവിലാക്കിയ നടിയെ വിട്ടയച്ചു.
വിദേശങ്ങളിൽ നിന്നും പ്രവർത്തിക്കുന്ന അഫ്ഗാൻ മാധ്യമ സ്ഥാപനങ്ങൾക്കെതിരെ താലിബാൻ സർക്കാർ .