Agriculture

Entertainment

September 20, 2021

BHARATH NEWS

Latest News and Stories

എം.വി. നൗഷാദ് അന്തരിച്ചു

പത്തനംതിട്ട: പാചക വിദഗ്ദ്ധനും നിര്‍മാതാവും എം.വി. നൗഷാദ് അന്തരിച്ചു. കബറടക്കം ഇന്ന് വൈകുന്നേരം നാലിന് തിരുവല്ല മുത്തൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. മൃ​ത​ദേ​ഹം ഒ​ന്ന​ര​യ്ക്ക് നൗ​ഷാ​ദ് പ​ഠി​ച്ച തി​രു​വ​ല്ല എ​സ്‌​സി​എ​സ് ഹൈ​സ്കൂ​ളി​ലെ അ​ല​ക്സാ​ണ്ട​ർ മെ​മ്മോ​റി​യ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കും. മൂ​ന്ന​ര വ​രെ ഇ​വി​ടെ അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ക്കാം.

തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ൽ ഇ​ന്ന് രാ​വി​ലെ​യാ​യി​രു​ന്നു നൗ​ഷാ​ദി​ന്‍റെ അ​ന്ത്യം. ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ളി​ലെ അ​ണു​ബാ​ധ​യെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ഹോ​ട്ട​ല്‍ മാ​നേ​ജ്‌​മെ​ന്‍റ് പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി​യ നൗ​ഷാ​ദ് പാ​ച​ക രം​ഗ​ത്ത് ചു​വ​ടു​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു. പാ​ച​ക​രം​ഗ​ത്ത് വി​ദ​ഗ്ധ​നാ​യ നൗ​ഷാ​ദി​ന് തി​രു​വ​ല്ല​യി​ൽ ഹോ​ട്ട​ലും കാ​റ്റ​റിം​ഗ് സ​ര്‍​വീ​സും ഉ​ണ്ട്.

ബ്ലെ​സി​യു​മാ​യു​ള്ള സൗ​ഹൃ​ദ​മാ​ണ് നൗ​ഷാ​ദി​നെ ച​ല​ച്ചി​ത്ര രം​ഗ​ത്തേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​ത്. ബ്ലെ​സി​യു​ടെ കാ​ഴ്ച​യി​ൽ സ​ഹ​നി​ര്‍​മാ​താ​വാ​യി സി​നി​മ​യി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ച്ചു. പി​ന്നീ​ട് ച​ട്ട​മ്പി​നാ​ട്, ബെ​സ്റ്റ് ആ​ക്ട​ർ, ല​യ​ൺ, പ​യ്യ​ൻ​സ്, സ്പാ​നി​ഷ് മ​സാ​ല തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളു​ടെ നി​ർ​മാ​താ​വാ​യി.