തിരുവനന്തപുരം: മൊബൈൽ ആപ്പിന്റെ സഹായത്തോടെ മത്സ്യവും അനുബന്ധ ഉത്പന്നങ്ങളും ഇനി വാങ്ങാം. മീമീ എന്നു പേരിട്ട ആപ്പിന്റെ ഉദ്ഘാടനം ഫിഷറീസ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ചലച്ചിത്രതാരം ആനി ഉത്പന്നം ഏറ്റുവാങ്ങി.
കടൽ മത്സ്യവും ഉൾനാടൻ മത്സ്യങ്ങൾക്കുമൊപ്പം 20ഓളം മൂല്യവർധിത ഉത്പന്നങ്ങളും ജനങ്ങൾക്ക് ലഭ്യമാക്കാൻ ഇതിലൂടെ സാധിക്കുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. തുടക്കത്തിൽ കൊല്ലം ജില്ലയിലാണ് ആപ്പിന്റെ സേവനം ലഭിക്കുക. തുടർന്ന് ആലപ്പുഴ, പത്തനംതിട്ട ജില്ലകളുടെ വിവിധ ഭാഗങ്ങളിലും ഉത്പന്നങ്ങൾ വീടുകളിലെത്തിച്ചു നൽകും. കൊല്ലത്ത് ഇതിനായി 12 കിയോസ്ക്കുകൾ ആരംഭിച്ചിട്ടുണ്ട്. കിയോസ്ക്കുകളിൽ മികച്ച ശീതീകരണ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. പുതിയ സംരംഭത്തിലൂടെ കൂടുതൽ യുവാക്കൾക്ക് തൊഴിൽ ലഭ്യമാക്കാനാവുമെന്നാണ് കരുതുന്നത്.
കൊല്ലം ശക്തികുളങ്ങര ഫിഷ് പ്രോസസിംഗ് പ്ളാന്റിൽ സൗരോർജ സംവിധാനം വഴി മത്സ്യം അണുമുക്തമാക്കി ഉണക്കി വിപണിയിലെത്തിക്കുന്ന സംവിധാനത്തിനും തുടക്കമായി. ഫിഷറീസ് ഡയറക്ടർ ആർ. ഗിരിജ, തീരദേശ വികസന കോർപറേഷൻ എം. ഡി പി. ഐ. ഷേക്ക് പരീത് എന്നിവർ സംബന്ധിച്ചു.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
എൻ ഡി ടി വി അദാനിയുടെ കൈകളിലേക്ക് ; പ്രണോയ് രാധിക റോയിമാർ രാജി വച്ചു.
ലോക കോടീശ്വരൻ; അദാനി രണ്ടാം സ്ഥാനത്തേക്ക്.
പഴയ വാഹന വിൽപ്പന ഇനി പഴയതു പോലെ നടക്കില്ല.
എയർ ഇന്ത്യയിലേക്ക് വൻ മുലധനം ഇറക്കാൻ ടാറ്റ ഗ്രൂപ്പ് തയ്യാറെടുക്കുന്നു.
ക്രിപ്റ്റോ ഇടപാടുകള്‍; ഇനി പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു.
5ജി ലേലം അവസാനിച്ചു : ലേല മൂല്യം 1.5 ലക്ഷം കോടി രൂപയോളം.
ഇസ്രായേലിലെ ഹൈഫ തുറമുഖം 2054 വരെ അദാനിക്ക് .
ജാമറുകളും ബൂസ്റ്ററുകളും വില്ക്കുന്നതിനു വിലക്ക്
പേടിഎം സംയുക്ത ജനറല്‍ ഇന്‍ഷുറന്‍സ് കമ്ബനി രൂപീകരിച്ചു.
ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്കത്തി രൂപയുടെ വിനിമയമൂല്യം
സ്വര്‍ണവില 39,440 രൂപയായി
പാല് വില വര്‍ദ്ധിപ്പിക്കില്ല: മന്ത്രി ജെ.ചിഞ്ചുറാണി