Agriculture

Entertainment

January 29, 2022

BHARATH NEWS

Latest News and Stories

പ്ലസ്‌വൺ മോഡൽ പരീക്ഷ: വിദ്യാർഥികൾക്ക്‌ വീട്ടിലിരുന്ന്‌ പരീക്ഷ എഴുതാം

പ്ലസ് വണ്‍ മോഡല്‍ പരീക്ഷ എഴുതാന്‍ വിദ്യാര്‍ത്ഥികള്‍ വീട്ടിലെത്തേണ്ട. വീട്ടിലിരുന്നു തന്നെ പരീക്ഷ എഴുതാം. ആഗസ്റ്റ് 31 മുതല്‍ സെപ്തംബര്‍ നാലുവരെയാണ് പരീക്ഷ. ചോദ്യപേപ്പര്‍ ദിവസവും രാവിലെ ഹയര്‍ സെക്കന്‍ഡറി പോര്‍ട്ടല്‍ വഴി നല്‍കും. പരീക്ഷയ്ക്കുശേഷം അധ്യാപകരോട് ഓണ്‍ലൈനില്‍ സംശയം ചോദിക്കാം.

പരീക്ഷയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ ആര്‍ഡിഡിമാര്‍, എഡിമാര്‍, ജില്ലാ കോ ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവരടക്കം പങ്കെടുക്കുന്ന പ്രത്യേക യോഗം ശനിയാഴ്ച രാവിലെ 10.30ന് ചേരും. ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തില്‍ എല്ലാ സ്‌കൂളിലെയും ചീഫ് സൂപ്രണ്ടുമാരുടെ യോഗം ഓണ്‍ലൈനായി ചേര്‍ന്നിരുന്നു.

സെപ്തംബര്‍ ആറിന് ആരംഭിക്കുന്ന പൊതു പരീക്ഷയ്ക്ക് മുന്നോടിയായി രണ്ട്, മൂന്ന്, നാല് തീയതികളില്‍ ജനപങ്കാളിത്തത്തോടെ സ്‌കൂള്‍ ശുചീകരിച്ച് അണുനശീകരണം നടത്തും. തദ്ദേശ സ്ഥാപന പ്രതിനിധി ചെയര്‍മാനും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കണ്‍വീനറുമായി ഓണ്‍ലൈന്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് രൂപീകരിച്ച സമിതി പ്രവര്‍ത്തനം ഏകോപിപ്പിക്കും. എംഎല്‍എമാര്‍ നേതൃത്വം നല്‍കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി അഭ്യര്‍ഥിച്ചു.

സംസ്ഥാനത്തിനകത്തും പുറത്തുമായി 2027 കേന്ദ്രത്തിലാണ് പ്ലസ്‌വണ്‍ പൊതുപരീക്ഷ നടത്തുക. ഗള്‍ഫില്‍ എട്ട് കേന്ദ്രവും ലക്ഷദ്വീപില്‍ ഒമ്പത് കേന്ദ്രവും മാഹിയില്‍ ആറ് കേന്ദ്രവുമുണ്ട്. കോവിഡ് ബാധിച്ച കുട്ടികള്‍ക്ക് പ്രത്യേക ക്ലാസ് മുറി ഒരുക്കും. ഇവരുടെ ഉത്തരക്കടലാസ് കോവിഡ് മാനദണ്ഡം പാലിച്ച് പ്രത്യേക കവറിലാക്കി സൂക്ഷിക്കും.