ടോക്കിയോ: ടോക്കിയോ പാരാലിന്പിക്സിൽ ഇന്ത്യക്ക് വെള്ളി. വനിതാ വിഭാഗം ക്ലാസ് ഫോർ ടേബിൾ ടെന്നീസിൽ ഇന്ത്യയുടെ ഭവിന പട്ടേലാണ് വെള്ളി നേടിയത്. ചൈനയുടെ ലോക ഒന്നാം നമ്പര്‍ താരം ഷൗ യിംഗിനോടാണ് ഭവിന പരാജയപ്പെട്ടത്. സ്കോര്‍ 11-7,11-5, 11-6.
ടോക്കിയോ പാരാലിന്പിക്സിൽ ഇന്ത്യയുടെ ആദ്യ മെഡലാണിത്. പാരാലിന്പിക്സിൽ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ വനിതയെന്ന നേട്ടവും ഭവിന സ്വന്തമാക്കി.
ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിലും ഷൗ യിംഗിനോട് 3-0ന് ഭവിന പരാജയപ്പെട്ടിരുന്നു. ക്വാർട്ടറിലും സെമിയിലും അട്ടിമറി ജയത്തിലൂടെയാണ് ഭവിന ഫൈനലിൽ എത്തിയത്. ക്വാർട്ടറിൽ ലോക രണ്ടാം നന്പറും 2016 റിയോ പാരാലിന്പിക്സ് സ്വർണ ജേതാവുമായ ബോറിസ്ലാവ പെലിച്ച റാങ്കോവിച്ചിനെ അട്ടിമറിച്ചായിരുന്നു സെമി പ്രവേശനം. സെമിയിൽ ചൈനയുടെ ലോക മൂന്നാം നന്പർ താരം ഷാങ് മിയാവോയെ അട്ടിമറിച്ചു.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
പെലെ അന്തരിച്ചു.
ഗോൾഡൻ ബൂട്ട് എംബാപ്പെക്ക്.
മെസി ; അർജന്റീന ; ലോക കപ്പ് .
അർജന്റീന ഫാൻസ് രഹസ്യം പുറത്ത് പറഞ്ഞ് ഇ പി ജയരാജൻ.
ഫ്രാൻസ് ഫൈനലിൽ .
ഏകപക്ഷീയം; ക്രൊയേഷ്യയെ കെട്ടുകെട്ടിച്ച് ബ്രസീൽ .
ഫ്രഞ്ച് കരുത്തിൽ തകർന്ന് ഇംഗ്ലീഷ് പട.
ചരിത്രം കുറിച്ച് മൊറാക്കോ ; തകർത്തത് മുൻ വിധികളെ .
മഞ്ഞപ്പടക്ക് മടങ്ങാം; ക്രൊയേഷ്യ സെമിയിൽ .
ദക്ഷിണ കൊറിയക്ക് കനത്ത പരാജയം: തിരമാലയായി ബ്രസീൽ .
പോളണ്ടിനെ തകർത്ത് ഫ്രാൻസ്.
എട്ടു വർഷത്തിന് ശേഷം നീലപ്പട ക്വാർട്ടറിലേക്ക്.