കാബുൾ: അഫ്ഗാനിസ്ഥാനിലെ ഒഴിപ്പിക്കൻ ദൗത്യം അവസാനിച്ചുവെന്ന സൂചനയോടെ കാബൂൾ വിമാനത്താവളം താലിബാൻ അടച്ചുപൂട്ടി.
യുഎസ് നേതൃത്വത്തിലുള്ള സഖ്യസേനയിലെ ഭൂരിഭാഗം സൈനികരെയും നാട്ടിലെത്തിച്ചതിനു പിന്നാലെ ഇന്നലെയാണു വിമാനത്താവളം അടച്ചുപൂട്ടിയത്. കഴിഞ്ഞ 15ന് താലിബാൻ അധികാരത്തിലെത്തിയശേഷം ഒരുലക്ഷം പേരെ രാജ്യത്തിനു പുറത്തെത്തിച്ചതായി യുഎസ് പറഞ്ഞു.
വിമാനത്താവളത്തിലെ ഏതാനും പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായി താലിബാൻ വക്താവ് സബിഹുള്ള മുജാഹിദും പറഞ്ഞു.
കഴിഞ്ഞദിവസം ചാവേർ ആക്രമണം ഉണ്ടായ പശ്ചാത്തലത്തിൽ ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനായി കൂടുതൽപേരെ താലിബൻ ഭരണകൂടം വിമാനത്താവളത്തിന് പുറത്ത് നിയോഗിച്ചിട്ടുണ്ട്. രാജ്യം വിട്ടുപോകുക എന്ന ലക്ഷ്യത്തോടെയുള്ള ജനക്കൂട്ടം ഏറെക്കുറെ അപ്രത്യക്ഷമായിട്ടുണ്ട്. ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ വിമാനത്താവളത്തിനു പുറത്തുള്ള റോഡിൽ താലിബാൻ ആകാശത്തേക്ക് വെടിയുതിർത്തുവെന്ന റിപ്പോർട്ടുകളുണ്ട്. നിറമുള്ള പുക ഉപയോഗിച്ചും ആളുകളെ തുരത്തുന്നുണ്ട്.
കഴിഞ്ഞ ദിവസം വിമാനത്താവളത്തിനു പുറത്തുണ്ടായ ഐ എസ് ചാവേർ സ്ഫോടനത്തിൽ മരണം 200 കവിഞ്ഞു. 13 അമേരിക്കൻ സൈനികരും, രണ്ട് ബ്രിട്ടീഷ് പൗരന്മാരും കൊല്ലപ്പെട്ടവരിലുണ്ട്. അഫ്ഗാൻ പൗരന്മാരാണ് മരിച്ചവരിൽ ഏറെയും. 30 താലിബാൻകാരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുന്നൂറിലേറെ പേര്‍ക്കു പരിക്കേറ്റു; ഇതില്‍ 18 യുഎസ് സൈനികരുമുണ്ട്.
ചാവേർ അക്രമണം നടത്തിയ ബുദ്ധി കേന്ദ്രങ്ങളെ നശിപ്പിച്ചതായി അമേരിക്ക ഇന്നലെ അവകാശപ്പെട്ടിരുന്നു.ഡ്രോൺ ആക്രമണത്തിൽ കാബൂൾ ആക്രമണത്തിന്റെ മുഖ്യസൂത്രധാരനെ വധിച്ചതായാണ് വിവരം. നംഗാർഹർ പ്രവിശ്യയിലാണ് അമേരിക്ക ആക്രമണം നടത്തിയത്. പ്രസിഡന്റ് ജോ ബൈഡനാണ് ആക്രമണത്തിന് ഉത്തരവിട്ടത്.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
ചാരവൃത്തി ആരോപണം; ഇറാനിലെ മുൻ പ്രതിരോധ വകുപ്പ് മന്ത്രിയെ തൂക്കിലേറ്റി .
നേപ്പാളിൽ വിമാനം തകർന്നു വീണു; നിരവധി മരണം .
ഐ എസ് ചാവേർ അക്രമണം; കാബൂളിൽ 20 പേർ കൊല്ലപ്പെട്ടു.
ഇന്ത്യൻ അമേരിക്കനായ എ സി ചരണ്യ നാസയുടെ ഉന്നത സ്ഥാനത്ത്.
ഹിജാബ് പ്രക്ഷോഭം ; ഇറാൻ തടവിലാക്കിയ നടിയെ വിട്ടയച്ചു.
വിദേശങ്ങളിൽ നിന്നും പ്രവർത്തിക്കുന്ന അഫ്ഗാൻ മാധ്യമ സ്ഥാപനങ്ങൾക്കെതിരെ താലിബാൻ സർക്കാർ .