Agriculture

Entertainment

January 29, 2022

BHARATH NEWS

Latest News and Stories

അപൂർവ ഇനം ഷഡ്പദത്തെ കണ്ടെത്തി

ഇരിങ്ങാലക്കുട: തൊഴുകയ്യൻ വലച്ചിറകൻ എന്ന അപൂർവ ഇനം ഷഡ്പദത്തെ കണ്ടെത്തി. ‘മാൻഡിസ്പില്ല ഇൻഡിക്ക’ എന്ന വിഭാഗത്തിൽപ്പെടുന്ന ജീവിയെ മുളങ്കുന്നത്തുകാവ്, ഇരിങ്ങാലക്കുട എന്നീ ഭാഗങ്ങളിലാണ് കണ്ടത്. ക്രൈസ്റ്റ് കോളജിലെ എന്റമോളജി റിസർച് ലാബിലെഗവേഷണ സംഘമാണ് തൊഴുകയ്യൻ വലച്ചിറകൻ എന്ന അപൂർവ ഇനം ഷഡ്പദത്തെ കണ്ടെത്തിയത്.

പെൺ തൊഴുകയ്യൻ വലച്ചിറകൻ ചിലന്തിക്കുഞ്ഞുങ്ങളെ ഭക്ഷിച്ചാണ് ജീവിതചക്രം പൂർത്തിയാക്കുന്നത്. ദേശീയ ശാസ്ത്ര മാസികയായ ‘ജേണൽ ഓഫ് ത്രെട്ടനഡ് ടാക്‌സയിൽ’ ജന്തുശാസ്ത്ര ഗവേഷകനായ ടി.ബി.സൂര്യനാരായണൻ, ഗവേഷണ മേധാവി ഡോ. സി.ബിജോയ് എന്നിവരുടെ ഈ കണ്ടെത്തൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.