ന്യൂഡൽഹി: കർണാലിൽ കർഷക സമരത്തിനിടെ നടന്ന പോലീസ് ലാത്തിച്ചാർജിൽ തലയ്ക്കടിയേറ്റ കർഷകൻ മരിച്ചു. പരിക്കേറ്റിരുന്നുവെങ്കിലും ഹൃദയാഘാതമാണ് മരണ കാരണമെന്ന് പോലീസ് വ്യക്തമാക്കി. ഹരിയാനയിലെ സുശീൽ കാജൽ എന്ന കർഷകനാണു മരിച്ചത്.
ഒന്‍പതു മാസമായി കർഷക സമരത്തിലെ പോരാളിയായിരുന്ന സുശീൽ കാജലിന്റെ മരണത്തിന് കേന്ദ്രസർക്കാരാണ് ഉത്തരവാദിയെന്ന് കർഷക നേതാക്കൾ ആരോപിച്ചു. വെള്ളിയാഴ്ച കർണാൽ ടോൾ പ്ലാസയിലെ സമരത്തിനിടെ പോലീസ് നടത്തിയ ലാത്തിച്ചാർജിൽ ഇദ്ദേഹത്തിന്റെ തലയ്ക്കു പരിക്കേറ്റിരുന്നു. ഉറക്കത്തിൽ ഹൃദ്രോഗബാധയുണ്ടായി അദ്ദേഹം മരിക്കുകയായിരുന്നു. ഒന്നരയേക്കർ പാടമുള്ള സാധാരണ കർഷകനാണു മരിച്ചത്- ഭാരതീയ കിസാൻ യൂണിയൻ നേതാവ് ഗുർനം സിംഗ് ചാഡുനി പറഞ്ഞു.
പോസ്റ്റ്മോർട്ടം പോലും ചെയ്യാതെയാണു സുശീൽ കാജലിന്റെ മൃതദേഹം സംസ്കരിച്ചതെന്നു വീട്ടുകാർ കുറ്റപ്പെടുത്തി. ഇതിനിടെ, കർഷക സമരം ശക്തിപ്പെടുത്താനും ദേശീയപാതകൾ ഉപരോധിക്കാനും ഹരിയാനയിലും പഞ്ചാബിലും ഇന്നലെ നടന്ന കർഷക മഹാപഞ്ചായത്തുകൾ തീരുമാനിച്ചു. സർക്കാരിന്റെ ഭീഷണിക്കു വഴങ്ങില്ലെന്നും വിവാദ നിയമങ്ങൾ പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും കർഷക സമര സമിതി നേതാക്കൾ അറിയിച്ചു.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
ഈ വർഷത്തെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു ; വയനാട്ടിലെ ചെറുവയൽ രാമൻ പുരസ്കാര നിറവിൽ .
ദിഗ് വിജയ് സിംഗിനെ തള്ളി ;സർജിക്കൽ സ്ട്രൈക്ക് വിവാദത്തിൽ നിലപാടുമായി രാഹുൽ.
ഇനി അൻഡമാൻ ദ്വീപുകൾക് പുതിയ ചരിത്രം.
വ്യാജ വാര്‍ത്തകള്‍ തടയാനുള്ള പദ്ധതികളുമായി ഐടി മന്ത്രാലയം .
യുദ്ധം രാജ്യത്തെ തകർത്തു; ഇന്ത്യയുമായി ചർച്ചക്ക് തയ്യാറെന്ന് പാക്ക് പ്രധാനമന്ത്രി.
ഉത്തരേന്ത്യയിൽ തണുപ്പ് കടുക്കുന്നു; തലസ്ഥാനത്ത് പൂജ്യത്തിനടുത്ത് .
തെറ്റു പറ്റി; ഗുലാം നബിക്കൊപ്പം പോയ വർ തിരിച്ചു വരവിന്റെ പാതയിൽ.
കർണ്ണപ്രയാഗിലും വീടുകളിൽ വിള്ളൽ ; ദുസ്സൂചനയായി പ്രകൃതിയുടെ പ്രതിഭാസം.
രാജ്യത്ത് പ്രവർത്തനം തുടങ്ങാൻ വിദേശ യൂണിവേഴ്സിറ്റികൾക്ക് മാർഗ്ഗരേഖ പുറത്തിറക്കി.
പ്രധാനമന്ത്രിയുടെ മാതാവ് ഹീരാബെൻ അന്തരിച്ചു.
ശൈത്യത്തിന്റെ പിടിയിൽ തലസ്ഥാനം.
ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാർ; ചൈന.