തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതികളുടെ ഭാഗമായി കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് 100 നഗര വഴിയോര ആഴ്ചചന്ത കളുടെ രൂപീകരണം പൂർത്തിയായിരിക്കുകയാണ്. 100 നഗര വഴിയോര ആഴ്ച ചന്തകളുടെ പൂർത്തീകരണ പ്രഖ്യാപനവും നൂറാമത് ആഴ്ച ചന്തയുടെ ഉദ്ഘാടനവും 31 ന് വൈകുന്നേരം 4 മണിക്ക് കൃഷിമന്ത്രി പി.പ്രസാദ് ഓൺലൈനായി നിർവഹിക്കും.
എറണാകുളത്ത് അങ്കമാലി – കാലടി റോഡിലെ മൂലൻസ് ഹൈപ്പർ മാർക്കറ്റിന് സമീപത്തായാണ് 100-മത് ആഴ്ച ചന്ത കൃഷിവകുപ്പ് ആരംഭിക്കുന്നത്. അങ്കമാലി എംഎൽഎ റോജി എം ജോൺ ന്റെ അധ്യക്ഷതയിൽ ആയിരിക്കും ഉദ്ഘാടന ചടങ്ങുകൾ നടക്കുന്നത്. കർഷകരിൽ നിന്നുള്ള നാടൻ ഉൽപ്പന്നങ്ങൾ നേരിട്ട് കർഷകർ, കർഷക ഗ്രൂപ്പുകൾ,കർഷകമിത്ര എന്നിവർക്ക് നഗരപ്രദേശങ്ങളിലെ ഉപഭോക്താക്കൾക്ക് എത്തിക്കുവാനുള്ള ഒരു സംവിധാനമാണ് ആഴ്ചചന്തകൾ കൊണ്ട് ഉദ്ദേശിക്കുന്നത്.
നഗരപ്രദേശങ്ങളിൽ നിശ്ചിത സ്ഥലത്ത് അടിസ്ഥാന സൗകര്യങ്ങൾ മാത്രം ഒരുക്കിക്കൊണ്ട് ചന്തകൾ ആഴ്ചയിൽ അഞ്ച് ദിവസം പ്രവർത്തിക്കുന്നതായിരിക്കും. അടിസ്ഥാന സൗകര്യങ്ങൾ സജ്ജീകരിക്കുന്നതിനും ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുന്നതിനുമായി ചന്ത ഒന്നിന് 10,000 രൂപ വീതമാണ് കൃഷിവകുപ്പ് നൽകുന്നത്. പരമാവധി ഇടനിലക്കാരെ ഒഴിവാക്കി കർഷകർക്ക് തന്നെ ഉത്പന്നങ്ങൾ നഗരപ്രദേശത്ത് എത്തിച്ച് വിപണനം നടത്തി മെച്ചപ്പെട്ട വില നേടിയെടുക്കാം എന്നുള്ളതാണ് പ്രത്യേകത. ഫ്രഷ് ആയി തന്നെ നാടൻ വിഭവങ്ങൾ ലഭ്യമാകുമെന്നതിനാൽ ഉപഭോക്താക്കൾക്ക് ആഴ്ചചന്തകളോട് പ്രിയ മേറെയാണ്.വിവിധ ജില്ലകളിലായി 100 ആഴ്ച ചന്തകൾ പൂർത്തിയായിട്ടുണ്ട് .
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
വിളനാശമുണ്ടായാല്‍ കാലതാമസം കൂടാതെ കര്‍ഷകര്‍ക്ക് ധനസഹായം ലഭ്യമാക്കും: മന്ത്രി പി.പ്രസാദ്
ഗോത്രവർഗ്ഗ കർഷകരുടെ സുസ്ഥിര ഉപജീവനത്തിനായി ചെറുതേനീച്ച വളർത്തൽ പദ്ധതി
ക്ഷീര കര്‍ഷര്‍ക്ക് പ്രവര്‍ത്തന മൂലധനത്തിന് വായ്പ അനുവദിക്കും: മന്ത്രി ജെ. ചിഞ്ചുറാണി
നെക്സ്റ്റ് സ്റ്റോറിന് സ്റ്റാർട്ടപ്പ് ഇന്ത്യ അംഗീകാരം
ചെലവു കുറഞ്ഞ കൃഷിരീതികൾ വ്യാപകമാക്കണം: മന്ത്രി ജി.ആർ. അനിൽ
എറണാകുളം ജില്ല കഴിഞ്ഞ വര്‍ഷം കൃഷിയിറക്കിയത് 1,48,801 ഹെക്ടറില്‍
ഞങ്ങളും കൃഷിയിലേക്ക് പദ്ധതി; കാര്‍ഷിക വളര്‍ച്ചയ്ക്കായി നടത്തുന്നത് വിപുലമായ ആസൂത്രണം-മുഖ്യമന്ത്രി
മൃഗസംരക്ഷണ വകുപ്പിന്റെ മീഡിയ ഡിവിഷന് പ്രവര്‍ത്തനമാരംഭിച്ചു
പശുക്കൾക്കുള്ള ഇൻഷുറൻസ് പദ്ധതി നടപ്പാക്കും: മന്ത്രി ജെ.ചിഞ്ചുറാണി
ക്ഷീരമേഖലയുടെ വളര്‍ച്ച രാജ്യത്തിന് മാതൃക: മന്ത്രി ജി.ആര്.അനില്‍
ജനകീയ മത്സ്യകൃഷി കൂടുതൽ സജീവമാക്കാൻ മന്ത്രിതല യോഗത്തിൽ തീരുമാനം
കാര്‍ഷികമേഖലയ്ക്ക് 851 കോടി, റബ്ബര്‍ സബ്സിഡിക്ക് 500 കോടി