നെടുമങ്ങാട്: ഉഴപ്പാക്കോണത്ത് യുവാവ് കുത്തി പരിക്കേല്‍പ്പിച്ച പെണ്‍കുട്ടി മരിച്ചു. വാണ്ട സ്വദേശിനി സൂര്യഗായത്രി (20) ആണ് മരിച്ചത്. ചികില്‍സയിലായിരുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വച്ചാണ് പുലര്‍ച്ചെ പെണ്‍കുട്ടി മരണപ്പെട്ടത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നരയ്ക്കാണ് സംഭവം നടന്നത്. വീടിന്റെ അടുക്കള വാതിലിലൂടെ അതിക്രമിച്ച് കയറിയാണ് പ്രതിയായ അരുണ്‍ സൂര്യഗായത്രിയെ കുത്തിയത്. പതിനഞ്ച് കുത്തേറ്റ സൂര്യഗായത്രി നിലത്ത് വീണു. വീണ്ടും കുത്താന്‍ തുടങ്ങിയപ്പോള്‍ സൂര്യഗായത്രിയുടെ വികലാംഗയായ അമ്മ വത്സല തടസം പിടിക്കാനെത്തി. ഇവര്‍ക്കും പരിക്കേറ്റു. സൂര്യഗായത്രിക്ക് വയറിലും കഴുത്തിലുമാണ് സാരമായ മുറിവ് പറ്റിയത്.
ഇവരെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയെങ്കിലും പുലര്‍ച്ചയോടെ ആരോഗ്യനില വഷളായി. കുത്തിയതിന് പിന്നാലെ അരുണ്‍ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ സമീപത്തെ വീടിന്റെ ടെറസില്‍ ഇയാള്‍ ഒളിച്ചിരുന്ന ഇയാളെ പിടികൂടി.
സൂര്യഗായത്രിയുമായി അരുണിന് മുന്‍പരിചയം ഉണ്ടായിരുന്നു. പിന്നീട് ഇവര്‍ തമ്മില്‍ തെറ്റി. പലതവണ സൂര്യഗായത്രി അരുണിനെതിരെ പൊലീസില്‍ പരാതി നല്കി. സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയും തര്‍ക്കമുണ്ടായി. ഭര്‍ത്താവുമായി പിണങ്ങി അമ്മയോടൊപ്പമാണ് സൂര്യഗായത്രി കഴിഞ്ഞ ആറ് മാസമായി കഴിഞ്ഞിരുന്നത്. പേയാട് സ്വദേശിയായ അരുണും വിവാഹിതനാണ്.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
ഗുജറാത്തില്‍ 1,026 കോടി രൂപയുടെ നിരോധിത ലഹരി ഗുളികകള്‍ പിടികൂടി.
കളമശ്ശേരി ബസ് കത്തിക്കല്‍; തടിയന്റവിട നസീറും, സാബിറും, താജുദ്ദീനും കുറ്റക്കാര്‍; ശിക്ഷ തിങ്കളാഴ്ച വിധിക്കും.
നീരവ് മോദിയുടെ 250 കോടിയുടെ ആസ്തി ഇഡികണ്ടുകെട്ടി.
വളപട്ടണം ഐഎസ് തീവ്രവാദ കേസ് ;പ്രതികൾക്ക് ഏഴ് വര്‍ഷം തടവ് .
വിജയ് മല്യക്ക് നാല് മാസം തടവും രണ്ടായിരം രൂപ പിഴയും.
ആംനെസ്റ്റി ഇന്റര്‍നാഷണലിന് 51.72 കോടി പിഴയിട്ട് ഇ.ഡി; ആകാര്‍ പട്ടേലിന് 10 കോടി.
ഹിന്ദു ദൈവങ്ങളെ വികലമായി ചിത്രീകരിച്ചു; മാപ്പ് പറഞ്ഞ് ക്യാനഡയിലെ ആഗാഖാൻ മ്യൂസിയം.
ഉദയ്പുര്‍ കൊലപാതകം: യുഎപിഎ ചുമത്തി
ആര് ബി ശ്രീകുമാര്‍ എന്നോട് ചെയ്തതും അതുതന്നെ; അറസ്റ്റിന് പിന്നാലെ തുറന്നടിച്ച് നമ്ബി നാരായണന്
തിരുവനന്തപുരത്ത് 100 കിലോ കഞ്ചാവ് പിടികൂടി
വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം
അസമിലെ പൊലീസ് സ്റ്റേഷന് കത്തിച്ചു: പ്രതികളുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകർത്തു .