Agriculture

Entertainment

September 20, 2021

BHARATH NEWS

Latest News and Stories

അമേരിക്ക അഫ്ഗാൻ വിട്ടു. ആകാശത്തേക്ക് നിറയൊഴിച്ച് താലിബാൻ ആഘോഷം.

കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍​നി​ന്നും അ​മേ​രി​ക്ക​ന്‍ സൈ​ന്യം പൂ​ര്‍​ണ​മാ​യും പി​ന്മാ​റി. ഇ​തോ​ടെ അ​ഫ്ഗാ​നി​ലെ 20 വ​ര്‍​ഷ​ത്തെ സം​ഘ​ര്‍​ഷ​ഭ​രി​ത​മാ​യ സേ​വ​ന​മാ​ണ് അ​മേ​രി​ക്ക​ൻ സൈ​ന്യം അ​വ​സാ​നി​ച്ച​ത്.

അ​മേ​രി​ക്ക​ന്‍ വ്യോ​മ​സേ​ന​യു​ടെ സി-17 ​എ​ന്ന വി​മാ​നം കാ​ബൂ​ളി​ലെ ഹ​മീ​ദ് ക​ര്‍​സാ​യി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നും പ്രാ​ദേ​ശീ​ക സ​മ​യം തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 3.29 പ​റ​ന്നു​യ​റ​ന്ന​തോ​ടെ അ​മേ​രി​ക്ക​ൻ പി​ൻ​മാ​റ്റം പൂ​ർ​ണ​മാ​യി.അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കലുകളില്‍ ഒന്നായിരുന്നു 18 ദിവസം നീണ്ട അഫ്ഗാന്‍ ദൗത്യം. 123,000 പേരെ അഫ്ഗാനിസ്ഥാനില്‍ നിന്നും തിരിച്ചെത്തിച്ചെന്ന് പെന്റഗണ്‍ അറിയിച്ചു.

അ​ഫ്ഗാ​നി​ൽ​നി​ന്നും അ​മേ​രി​ക്ക പി​ന്മാ​റി​യ​തോ​ടെ താ​ലി​ബാ​ന്‍ ഭീ​ക​ര​ർ ആ​ഹ്ലാ​ദ പ്ര​ക​ട​നം ന​ട​ത്തി. ആ​കാ​ശ​ത്തേ​ക്ക് നി​റ​യൊ​ഴി​ച്ചാ​ണ് ഭീ​ക​ര​ര്‍ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ച​ത്.