Agriculture

Entertainment

January 29, 2022

BHARATH NEWS

Latest News and Stories

നെല്‍വയലുകള്‍ നികത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി

കണ്ണൂര്‍: ഒരു കാരണവശാലും നെല്‍വയലുകള്‍ നികത്താന്‍ അനുവദിക്കില്ലെന്നും നികത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ വലിയ തോതില്‍ നെല്‍വയലുകള്‍ നികത്തുന്നതായി യോഗത്തില്‍ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നെല്‍വയലുകള്‍ നികത്തുന്നത് തടയാന്‍ പരിശോധന വ്യാപകമാക്കാനും മന്ത്രി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.