എറണാകുളം: കൂട്ടായ പരിശ്രമത്തിലൂടെ സംസ്ഥാനത്ത് പച്ചക്കറി ഉല്പാദനത്തിൽ സ്വയം പര്യാപ്തത നേടാൻ കഴിയുമെന്ന് കൃഷി വകുപ്പു മന്ത്രി പി.പ്രസാദ്. നിലവിൽ പച്ചക്കറി ഉല്പാദനത്തിൽ മുന്നേറാൻ സംസ്ഥാനത്തിനു കഴിഞ്ഞു. ഒരു വർഷം 22 ലക്ഷം ടൺ പച്ചക്കറികളാണ് സംസ്ഥാനത്തിൻ്റെ ആവശ്യം. 17 ലക്ഷം ടൺ വരെ പച്ചക്കറികൾ ഇവിടെ ഉല്പാദിപ്പിക്കുന്നുണ്ട്. പച്ചക്കറി ഉല്പാദനത്തിൽ സ്വയം പര്യാപ്തത നേടാനാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. നൂറ് നഗര വഴിയോര ആഴ്ചചന്തകളുടെ പൂർത്തീകരണ പ്രഖ്യാപനവും നൂറാമത് ആഴ്ചചന്തയുടെ ഉദ്ഘാടനവും അങ്കമാലിയിൽ ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ആഴ്ചചന്തകൾ ആഴ്ചയിൽ അഞ്ചു ദിവസം പ്രവർത്തിപ്പിക്കുന്നതിനാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. കർഷകർക്ക് ഇടനിലക്കാരില്ലാതെ ഉല്പപന്നങ്ങൾ ഇവിടെ വില്പന നടത്താം. ഗുണ ഭോക്താക്കൾക്ക് വിഷരഹിതമായ പച്ചക്കറി ഇതുവഴി ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാന സർക്കാരിൻ്റെ നൂറു ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി പൂർത്തിയാക്കിയത്. പ്രാദേശിക വിഷ രഹിത കാർഷിക ഉല്പന്നങ്ങൾ ഇടനിലക്കാരില്ലാതെ നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതോടൊപ്പം കർഷകർക്ക് മെച്ചപ്പെട്ട വിലയും ഉറപ്പുവരുത്തും. കാർഷിക വിപണി ഇടപെടലിൻ്റെ ഭാഗമായി കേരള സർക്കാർ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. 100 ആഴ്ച ചന്തകളാണ് സംസ്ഥാനത്ത് ആരംഭിച്ചത്.
നാട്ടിൻപുറങ്ങളിൽ കൃഷി ചെയ്യുന്ന തീർത്തും വിഷരഹിതമായ പച്ചക്കറികൾ ന്യായവിലയിൽ ജനങ്ങൾക്ക് ഇവിടെ നിന്ന് ലഭിക്കും.
ഹൈ എൻഡ് കാർഷിക വിപണികളെ പോലെ കർഷകർക്കും ഉപഭോക്താക്കൾക്കും ഒരുപോലെ പ്രയോജനപ്പെടുന്നതാണ് ഇത്തരം വിപണികൾ. റോഡരികിലെ നഗര വിപണികൾ അല്ലെങ്കിൽ കർഷകരുടെ വിപണികൾ നേരിട്ടുള്ള വിപണനത്തിന് സഹായകമാവുകയാണ്. കർഷകർ, കർഷക കൂട്ടായ്മകൾ എന്നിവ മുഖേന ഫാം ഫ്രഷ് ഉത്പന്നങ്ങൾ കൃഷി സ്ഥലത്ത് നിന്ന് നേരിട്ട് സംഭരിച്ച് വില്പന നടത്തുന്നു.
റോജി എം ജോൺ എം എൽ എ ആദ്യ വില്പന നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ് , അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മേരി ദേവസിക്കുട്ടി, മുനിസിപ്പൽ ചെയർമാൻ റെജി മാത്യു,കർഷക പ്രതിനിധി എം ഡി ദേവസ്സി മേനാച്ചേരി , പ്രിൻസിപ്പൽ കൃഷി ഓഫീസർ ബബിത ഇ.എം കൃഷി അസിസ്റ്റന്റ് ഡയറക്ടർ ശ്രീലേഖ ബി ആർ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ മാർക്കറ്റിംഗ് ദീപ ടി ഒ , എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
പി എഫ് ഐ ഹർത്താൽ അക്രമണം; ജപ്തി നടപടികളിൽ സർക്കാറിനെതിരെ ഹൈക്കോടതി.
കേരളത്തിൽ പ്ലാസ്റ്റിക്ക് നിരോധനം നീക്കി.
സർക്കാർ ജീവനക്കാർക്ക് പണിമുടക്കാൻ അവകാശമില്ല; കർശന നിരീക്ഷണവുമായി ഹൈക്കോടതി.
പി എഫ് ഐ കേന്ദ്രങ്ങളിൽ വ്യാപക റെയ്ഡ് . വിവരങ്ങൾ ചോർന്നു . നേതാക്കൾ മുങ്ങി.
കള്ളപ്പണം; ടി.ഒ. സൂരജിന്റെ സ്വത്ത് കണ്ടുകെട്ടി.
വിഴിഞ്ഞം സമരം നഷ്ടം; ലത്തീൻ സഭയിൽ നിന്നും ഈടാക്കാൻ സർക്കാർ നീക്കം.
ദേശീയ പതാകയെ അവഹേളിച്ചു; ആമസോണിനെതിരെ കേസ്.
പി എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറി സി.എ. റൗഫ് പിടിയിൽ .
കോടിയേരി ബാലകൃഷ്ണന് അന്തരിച്ചു.
നാളെ സ്കൂളുകൾക്ക് പ്രവർത്തിദിനം
എൻ ഐ എ റെയ്ഡ്; 14 പേരെ ഡൽഹിയിലേക്ക് വിമാന മാർഗ്ഗം കൊണ്ടു പോയി.
ഗവർണ്ണറുടെ പത്ര സമ്മേളനം; സർക്കാറിനെതിരെ കടുത്ത വിമർശനം.