തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക്ഡൗണ്‍ ഇനി ഏര്‍പ്പെടുത്തുന്നത് പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സമ്പൂർണ്ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തരുതെന്ന നിലപാടാണ് വിദഗ്ധര്‍ മുന്നോട്ടു വയ്ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് സാഹചര്യം വിലയിരുത്താനും മാര്‍ഗ നിര്‍ദ്ദേശം സ്വീകരിക്കുന്നതിനുമായി പ്രമുഖ ആരോഗ്യ വിദഗ്ധരുമായി നടത്തിയ ഓണ്‍ലൈന്‍ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സംസ്ഥാനത്തിന്റെ സമ്പത്ത് വ്യവസ്ഥയേയും നമ്മുടെ ജീവനോപാധികളേയും ഇത് വലിയ തോതില്‍ പ്രതികൂലമായി ബാധിക്കും. അത് സൃഷ്ടിക്കുന്ന പ്രതിസന്ധി വളരെ വലുതായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വൈറസിനെതിരെ സാമൂഹിക പ്രതിരോധ ശേഷി കൈവരിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഡ് പ്രതിരോധത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ണായക സ്ഥാനമാണുള്ളതെന്ന് മുഖ്യമന്ത്രി പറയുന്നു. ആദ്യ ഘട്ടത്തില്‍ രോഗ വ്യാപനമുണ്ടായപ്പോള്‍ കാണിച്ച ജാഗ്രത രണ്ടാം ഘട്ടത്തില്‍ പല തദ്ദേശ സ്ഥാപനങ്ങളും കാണിച്ചില്ലെന്ന വിമര്‍ശനവും മുഖ്യമന്ത്രി ഉന്നയിച്ചു. വാര്‍ഡ് തലത്തില്‍ രൂപീകരിച്ച പല സമിതികളും രണ്ടാം തരംഗ സമയത്ത് വളരെ നിര്‍ജീവമായെന്നും അദ്ദേഹം ആരോപിച്ചു.
പലയിടങ്ങളിലും ക്വാറന്റൈന് ലംഘനമടക്കമുള്ള സംഭവിച്ചു. രോഗികളില്‍ ചിലര്‍ ഇറങ്ങി നടക്കുന്ന സാഹചര്യം വരെയുണ്ടായി. അത്തരം സാഹചര്യങ്ങള്‍ രോഗ വ്യാപനം ഉയരാന്‍ ഇടയാക്കിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അതുകൊണ്ട് തദ്ദേശ പ്രതിനിധികളും ഉദ്യോഗസ്ഥരും ഒരിക്കല്‍ കൂടി സടകുടഞ്ഞ് എഴുന്നേല്‍ക്കണം. അങ്ങനെയെങ്കില്‍ രണ്ടാഴ്ച കൊണ്ട് ഇപ്പോഴത്തെ വ്യാപനത്തെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Posts Grid
നാന്‍സി മടങ്ങി; തായ്വാനെ വളയാന്‍ ചൈന, സംഘര്‍ഷം മുറുകുന്നു.
അൽ-ഖ്വയ്ദ ഭീകരൻ അയ്മൻ അൽ-സവാഹിരിയെ വധിച്ചു.
ബ്രിട്ടീഷ് പ്രധാനമന്ത്രി മത്സരത്തിൽ വംശീയത ഒരു ഘടകമല്ലെന്ന് ഋഷി സുനക്.
അമേരിക്കയിലെ കിഴക്കൻ കെന്റക്കിയിൽ കനത്ത മരിച്ചവരുടെ എണ്ണം 25 ആയി.
ഇറാഖില്‍ പ്രക്ഷോഭം തുടരുന്നു; വീണ്ടും പാര്‍ലമെന്റ് കൈയേറി.
യുഎസ്, സൗത്ത് കൊറിയ സംഘർഷത്തിനിടയിൽ ആണവായുധം ഉപയോഗിക്കുമെന്ന് കിം .
അനുബന്ധ വാർത്തകൾ
അഗ്നിവീര്‍ രജിസ്ട്രേഷന് ഓഗസ്റ്റ് അഞ്ചു മുതല്‍ സെപ്റ്റംബര്‍ മൂന്നു വരെ.
മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തി ; പ്രതികളുടെ സുഹൃത്തിനെതിരെ കേസ്
കാട്ടുപന്നി ഇടിച്ച് സി.കെ. സഹദേവന് പരിക്കേറ്റ സംഭവം; വനം വകുപ്പ് റിപ്പോർട്ട് തിരുത്തണം – വയനാട് പ്രകൃതി സംരക്ഷണ സമിതി.
മുളക് പൊടിയില്‍ വൻ മായം ;കണ്ടുപിടിച്ചയത് കേരളത്തിലെ പ്രമുഖ ബ്രാൻഡുകളിൽ .
ശബരീനാഥന്റെ അറസ്റ്റ് ഗൂഢാലോചന കോൺഗ്രസ് .
സംസ്ഥാനത്ത് വളര്‍ത്തുനായകള്‍ക്ക് വാക്സിനേഷന് നിര്‍ബന്ധമാക്കി .
സപ്പ്ളൈകോ സ്റ്റോറുകളിൽ സബ്സിഡി ഉത്പന്നങ്ങൾ ഉറപ്പാക്കും: മന്ത്രി
ഓപ്പറേഷൻ മത്സ്യ ചെക്ക്പോസ്റ്റുകളിൽ പരിശോധന ശക്തമാക്കി
‘പശവെച്ചാണോ റോഡ് നിര്‍മ്മിച്ചത്’: പൊതുമരാമത്ത് വകുപ്പിനും കൊച്ചി കോര്‍പ്പറേഷനുമെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
കെ – ഫോണിന് കേന്ദ്രസർക്കാർ രജിസ്ട്രേഷൻ
നിയമവിരുദ്ധ റിക്രൂട്ട്മെന്റുകൾക്കെതിരെ കർശനനടപടി-മുഖ്യമന്ത്രി
കലാപക്കേസുകളിൽ പ്രതിയാക്കുമെന്ന് ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തി: സ്വപ്ന സുരേഷ്