Agriculture

Entertainment

September 21, 2021

BHARATH NEWS

Latest News and Stories

പ്ലസ് വൺ പരീക്ഷയ്ക്ക് സ്റ്റേ

ന്യൂഡൽഹി:തിങ്കളാഴ്ച തുടങ്ങാനിരുന്ന പ്ലസ് വൺ പരീക്ഷയ്ക്ക് സുപ്രീം കോടതി സ്റ്റേ. കോവിഡ് സാഹചര്യം വിലയിരുത്തിയല്ല പരീക്ഷ നടത്താൻ തീരുമാനിച്ചതെന്ന് സുപ്രീംകോടതി.”കേരളത്തിലെ കോവിഡ് സാഹചര്യം ഭീതിജനകമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ഈ മാസം 13 വരെയാണ് സ്റ്റേ.

പ്ലസ് വണ്‍ പരീക്ഷ ഓഫ് ലൈൻ ആയി നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ആറ്റിങ്ങല്‍ കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനും കോണ്‍ഗ്രസ് കടയ്ക്കാവൂര്‍ മണ്ഡലം പ്രസിഡന്റുമായ റസൂല്‍ ഷാനാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.