തിരുവനന്തപുരം: ജില്ലയിലെ ആദ്യ കണ്ടൽ പച്ചത്തുരുത്ത് പദ്ധതിക്ക് കോട്ടുകാൽ കരിച്ചൽ കായൽ വൃഷ്ടിപ്രദേശത്ത് തുടക്കം കുറിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി സുരേഷ്കുമാർ പദ്ധതി ഉദ്ഘാടനം ചെയ്തു. ഹരിത കേരളം മിഷന്റെ പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായാണ് കരിച്ചൽ കായൽ പ്രദേശത്ത് കണ്ടൽ പച്ചത്തുരുത്ത് വച്ചുപിടിപ്പിക്കുന്നത്.
ഹരിത കേരളം മിഷൻ, തദ്ദേശസ്വയംഭരണ വകുപ്പ്, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തുടങ്ങിയവയുടെ സംയുക്ത സഹകരണത്തോടെ പരിസ്ഥിതിയുടെയും കണ്ടൽവനങ്ങളുടെയും സംരക്ഷണം, കരിച്ചൽ കായലിന്റെ പുനരുദ്ധാരണം എന്നിവയ്ക്കു പ്രഥമ പരിഗണന നൽകിയാണു പദ്ധതി നടപ്പാക്കുന്നത്. പരിസ്ഥിതി പ്രവർത്തകനും കർഷകനുമായ പി.വി. ദിവാകരന്റെ നേതൃത്വത്തിലാണു കണ്ടൽ പച്ചത്തുരുത്ത് ആവശ്യമായ തൈകൾ ഉത്പാദിപ്പിക്കുന്നത്. കണ്ടൽ പച്ചതുരുത്ത് നിർമാണത്തിനു സാധ്യതയുള്ള ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാൻ ലക്ഷ്യമിടുന്നുണ്ടെന്നു ഹരിത കേരളം മിഷൻ ടെക്നിക്കൽ ഓഫീസർ വി.വി. ഹരിപ്രിയ ദേവി പറഞ്ഞു.
പരിപാടിയിൽ പരിസ്ഥിതി പ്രവർത്തകൻ പി.വി. ദിവാകരനെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ആദരിച്ചു. അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.വി. മൻമോഹൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബി.ബി. സുനിതാ റാണി, കോട്ടുകാൽ പഞ്ചായത്ത് പ്രസിഡണ്ട് സി. ജെറോം ദാസ്, കാഞ്ഞിരംകുളം പഞ്ചായത്ത് പ്രസിഡണ്ട് ബി. ഷൈലജ കുമാരി, കരുംകുളം പഞ്ചായത്ത് പ്രസിഡണ്ട് എം. ചിഞ്ചു, ഹരിത കേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഡി. ഹുമയൂൺ, പരിസ്ഥിതി പ്രവർത്തകൻ കെ. പ്രവീൺ കുമാർ നീലേശ്വരം തുടങ്ങിയവർ പങ്കെടുത്തു.
Posts Grid
നാന്‍സി മടങ്ങി; തായ്വാനെ വളയാന്‍ ചൈന, സംഘര്‍ഷം മുറുകുന്നു.
അൽ-ഖ്വയ്ദ ഭീകരൻ അയ്മൻ അൽ-സവാഹിരിയെ വധിച്ചു.
ബ്രിട്ടീഷ് പ്രധാനമന്ത്രി മത്സരത്തിൽ വംശീയത ഒരു ഘടകമല്ലെന്ന് ഋഷി സുനക്.
അമേരിക്കയിലെ കിഴക്കൻ കെന്റക്കിയിൽ കനത്ത മരിച്ചവരുടെ എണ്ണം 25 ആയി.
ഇറാഖില്‍ പ്രക്ഷോഭം തുടരുന്നു; വീണ്ടും പാര്‍ലമെന്റ് കൈയേറി.
യുഎസ്, സൗത്ത് കൊറിയ സംഘർഷത്തിനിടയിൽ ആണവായുധം ഉപയോഗിക്കുമെന്ന് കിം .
അനുബന്ധ വാർത്തകൾ
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സ്കാനിംഗ് മെഷീനുകൾ 24 മണിക്കൂറും പ്രവർത്തിക്കാൻ നിർദ്ദേശം
ദേശീയപാതാ വികസനത്തിന് 21,583 കോടി രൂപ നഷ്ടപരിഹാരം നൽകി: മന്ത്രി മുഹമ്മദ് റിയാസ്
ഗ്രാമീണ മേഖലകളിൽ മികച്ച റോഡ് ഗതാഗതം ഉറപ്പാക്കും: മന്ത്രി പി. എ മുഹമ്മദ് റിയാസ്
ഒന്നര വർഷത്തിനുള്ളിൽ തിരുവനന്തപുരം സമ്പൂർണ ഇ- ജില്ലയാകും; മന്ത്രി കെ. രാജന്
തിരുവല്ലം ക്ഷേത്ര വികസനത്തിനായി ഏകോപന സമിതി രൂപീകരിക്കും
ശംഖുംമുഖം എയർപോർട്ട് റോഡ് സഞ്ചാരത്തിനായി തുറക്കുന്നു
ബജറ്റിൽ മനം നിറഞ്ഞ് തലസ്ഥാനം
കേരളം ഇന്ത്യയിലെ ആദ്യ കാര്‍ബണ്‍ ന്യൂട്രല്‍ കൃഷി നടപ്പാക്കുന്ന സംസ്ഥാനമാകും: മന്ത്രി പി.പ്രസാദ്
ഗവണ്മെന്റ് പ്ളീഡര്‍ നിയമനം; പാനല്‍ തയ്യാറാക്കുന്നു
റവന്യൂ വകുപ്പിനെ ജനാധിപത്യവത്കരിക്കും: മന്ത്രി കെ.രാജന്
കോവിഡ് രൂക്ഷം: പൊതുസമ്മേളനം ഉപേക്ഷിച്ച് സിപിഎം
ആറ്റുകാല്‍ പൊങ്കാല; അവലോകന യോഗം