Agriculture

Entertainment

September 20, 2021

BHARATH NEWS

Latest News and Stories

”കെ-ട്രാക്ക് ” യുവജന സംരംഭക സഹകരണ സംഘങ്ങൾക്ക് തുടക്കമായി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി രൂപീകരിക്കുന്ന യുവജന സംരംഭക സഹകരണ സംഘമായ കെ-ട്രാക്കിന്റെ താലൂക്ക് തല ഉദ്ഘാടനം കെ ആൻസലൻ എംഎൽഎ നിർവഹിച്ചു. സംസ്ഥാനത്ത് ആകെ രൂപീകരിക്കുന്ന 25 സഹകരണസംഘങ്ങളിൽ രണ്ട് എണ്ണം വരുന്നത് നെയ്യാറ്റിൻകര മണ്ഡലത്തിലാണ്.

ജില്ലയിലെ വികസന-ക്ഷേമ പ്രവർത്തനങ്ങളിൽ നഗര-ഗ്രാമ വ്യത്യാസമില്ലാതെ യുവാക്കളുടെ പരമാവധി പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനോടൊപ്പം യുവാക്കളിൽ സംരംഭകത്വ ശീലങ്ങൾ വളർത്തുക എന്ന ലക്ഷ്യമിട്ടാണ് കെ-ട്രാക്ക് നു രൂപം നൽകിയിട്ടുള്ളത്. അതോടൊപ്പം കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സേവനമേഖലയെ ഉത്തേജിപ്പിക്കുന്നതിനും കൂട്ടായ്മയിലൂടെ ലക്ഷ്യമിടുന്നു.

കെ-ട്രാക്കിനു കീഴിൽ ഇവന്റസ് ആൻഡ് ഡിസൈൻസ്, പാക്കിങ് ആൻഡ് മൂവിങ് , ഇൻഡിജിനിയസ് ഗ്രോസറീസ് ആൻഡ് പ്രോഡക്ട്സ്, ഫാം ഫ്രഷ്, ഹാൻഡ്‌ലൂം, ടിക്കറ്റിങ്, ഫുഡ് ഡെലിവറി തുടങ്ങി പത്തോളം സേവന വിഭാഗങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഓരോ സേവനത്തിനും കീഴിൽ, വിവിധ സേവനദാതാക്കളെയും ഉപഭോക്താക്കളെയും കെ-ട്രാക്ക് സ്വന്തമായി വികസിപ്പിച്ചെടുക്കുന്ന ആൻഡ്രോയിഡ് ആപ്പ് പ്ലാറ്റഫോമിലൂടെ ബന്ധിപ്പിക്കും.

നെയ്യാറ്റിൻകര സർക്കിൾ സഹകരണ യൂണിയൻ ഹാളിൽ നടന്ന പരിപാടിയിൽ സർക്കിൾ സഹകരണ സംഘം ചെയർമാൻ ബി എസ് ചന്തു, നെയ്യാറ്റിൻകര അസിസ്റ്റൻ്റ് രജിസ്ട്രാർ ആർ പ്രമീള, നെയ്യാറ്റിൻകര അസിസ്റ്റന്റ് ഡയറക്ടർ ഓഡിറ്റ് എസ് വിജയൻ, യൂണിറ്റ് ഇൻസ്പെക്ടർമാരായ എസ് കെ പ്രദീപ്, ബി ഷീജകുമാരി തുടങ്ങിയവർ പങ്കെടുത്തു.