Agriculture

Entertainment

September 22, 2021

BHARATH NEWS

Latest News and Stories

താലിബാന്‍ അഫ്ഗാനില്‍ പുതിയ സര്‍ക്കാര്‍

കാബൂള്‍: പാഞ്ച്ശീർ താഴ്‌വര കീഴടക്കിയതിന് പിന്നാലെ താലിബാന്‍ അഫ്ഗാനിലെ പുതിയ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മുല്ല മുഹമ്മദ് ഹസന്‍ അഖുന്‍ദ് ആണ് സര്‍ക്കാര്‍ മേധാവി. താലിബാന്റെ സഹസ്ഥാപകന്‍ അബ്ദുല്‍ ഗനി ബറാദര്‍ ഡെപ്യൂട്ടി മേധാവിയാകും. താലിബാന്റെ ഡെപ്യൂട്ടി ലീഡറായ സിറാജുദ്ദീന്‍ ഹഖാനിയാണ് ആഭ്യന്തര മന്ത്രി.

വിദേശരാജ്യങ്ങളുമായി ചര്‍ച്ചകള്‍ നടത്തിവന്നിരുന്ന ഷേര്‍ മുഹമ്മദ് അബ്ബാസ് സ്റ്റനക്‌സായി വിദേശകാര്യ സഹമന്ത്രിയാകും. താലിബാന്‍ സ്ഥാപകന്‍ മുല്ലാ ഉമറിന്റെ മകന്‍ മുല്ലാ യാക്കൂബ് ആയിരിക്കും അഫ്ഗാന്റെ പുതിയ പ്രതിരോധ മന്ത്രി. താലിബാന്‍ വക്താവ് സബീഹുല്ലാ മുജാഹിദ് ആണ് പുതിയ സര്‍ക്കാരിലെ മന്ത്രിമാരെയും അവരുടെ വകുപ്പുകളും പ്രഖ്യാപിച്ചത്.