Agriculture

Entertainment

September 21, 2021

BHARATH NEWS

Latest News and Stories

ഉണ്ണിക്കണ്ണന് 725 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണ കിരീടം സമര്‍പ്പിച്ച് വ്യവസായി രവി പിള്ള

ഗുരുവായൂര്‍: ഗുരുവായൂര്‍ ഉണ്ണിക്കണ്ണന് 725 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണക്കിരീടം സമര്‍പ്പിച്ച് പ്രമുഖ വ്യവസായി രവി പിള്ള. രവി പിള്ളയുടെ മകന്‍ ഗണേഷിന്റെ വിവാഹത്തിന് മുന്നോടിയായാണ് ഉണ്ണിക്കണ്ണന് 725 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണ കിരീടം ഇന്ന് രാവിലെ ഗുരുവായൂരമ്പലത്തിലെത്തി രവിപിള്ള സമര്‍പ്പിച്ചത്. മരതകക്കല്ല് പതിപ്പിച്ച അത്യപൂര്‍വ്വ ഭംഗിയുള്ള കിരീടം ഇന്ന് രാവിലെ പന്തീരടി പൂജയ്ക്കുശേഷമാണ് സോപാനനടയില്‍ സമര്‍പ്പിച്ചത്. ജ്യോതിഷ വിധിപ്രകാരമാണ് കിരീടസമര്‍പ്പണം നടന്നത്.

മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ ഹൈദരാബാദ് ഫാക്ടറിയിലാണു കിരീടം പണിതത്. ഏഴേമുക്കാല്‍ ഇഞ്ച് ഉയരവും അഞ്ചേമുക്കാല്‍ ഇഞ്ച് വ്യാസവുമുള്ള കിരീടം നക്ഷി ഡിസൈനില്‍ പൂര്‍ണമായും കൈകൊണ്ട് നിര്‍മിച്ചതാണ്. ഓരോ ശില്‍പ്പവും അല്ലെങ്കില്‍ കലാസൃഷ്ടിയും വ്യത്യസ്മായിരിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത.